അഭിനയത്തിൽ മാത്രമല്ല മലയാള സിനിമയിൽ ഫാഷനിലും വ്യത്യസ്ത പരീക്ഷണങ്ങളിലൂടെ ശ്രദ്ധേയമാവുകയാണ് പാർവതി തിരുവോത്ത്. ഇപ്പോഴിതാ സൈബറിടത്ത് വൈറല്‍ പാര്‍വതിയുടെ പുതിയ മേക്കോവറാണ്. ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച ചിത്രങ്ങള്‍ ഇതിനോടകം വൈറലാണ്.
അഭിനയമികവ് കൊണ്ടും സാമൂഹിക വിഷയങ്ങളിലുള്ള വ്യക്തമായ നിലപാടുകൾ കൊണ്ടും ശ്രദ്ധേയയാണ് താരം. നേരത്തെ ബസാർ ഇന്ത്യയുടെ വുമൺ ഓഫ് ദി ഇയർ 2025 അവാർഡ് ദാന ചടങ്ങിൽ സ്റ്റൈലിഷ് ലുക്കിലെത്തിയ പാർവതിയുടെ ചിത്രങ്ങളാണ് ശ്രദ്ധേയമായിരുന്നു.
അതേ സമയം ഡോണ്‍ പാലത്തറ രചനയും സംവിധാനവും ഒരുക്കുന്ന ചിത്രത്തില്‍ നായികയാകാനൊരുങ്ങുകയാണ് പാര്‍വതി തിരുവോത്ത്. ദിലീഷ് പോത്തനും സുപ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഇതാദ്യമായാണ് ഡോണ്‍ പാലത്തറയ്‌ക്കും ദിലീഷ് പോത്തനുമൊപ്പം എത്തുന്നത്. ഇവരെ കൂടാതെ രാജേഷ് മാധവന്‍, അര്‍ജുന്‍ രാധാകൃഷ്‌ണന്‍ എന്നിവരും ചിത്രത്തിലുണ്ട്.
സിനിമയുടെ ചിത്രീകരണം നവംബര്‍ അവസാനം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജോമോന്‍ ജോക്കബ് ആണ് സിനിമയുടെ നിര്‍മ്മാണം. അലക്‌സ് ജോസഫ് ഛായാഗ്രഹണവും നിര്‍വ്വഹിക്കും. 'ഫാമിലി' (2023) എന്ന സിനിമയ്‌ക്ക് ശേഷം ഡോണ്‍ പാലത്തറ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.