coupling-trailer

TOPICS COVERED

സർജാനോ ഖാലിദ് , ശ്രീനാഥ് ബാബു, വൈഷ്ണവി രാജ്, മാളവിക ശ്രീനാഥ് എന്നിവർ പ്രധാന  വേഷത്തിൽ എത്തുന്ന ഏറ്റവും പുതിയ റൊമാന്റിക്  വെബ് സീരീസ് കപ്ലിങ് ട്രെയിലര്‍ പുറത്ത്. മനോരമ മാക്സ് യൂട്യൂബ് ചാനലിലൂടെയാണ് സീരിസിന്‍റെ ട്രെയിലര്‍ റിലീസ് ചെയ്തത്.  

നവംബര്‍ 14 മുതല്‍ സീരീസ് മനോരമമാക്സിൽ സ്​ട്രീമിങ് ആരംഭിക്കും. റോം–കോം ഴോണറിൽ  ത്രികോണ പ്രണയത്തിന്റെയും, സൗഹൃദത്തിന്റെയും കഥ പറയുന്ന വെബ് സീരീസ് ടെക്നിക്കൽ സൈഡിലും മികച്ച ക്വാളിറ്റിയിലാണ് പ്രേക്ഷകരിലേക്കെത്തുന്നത്. നവാഗതനായ പ്രമോദ് മോഹനാണ് സീരിസ് സംവിധാനം ചെയ്യുന്നത്. മനോജ് കുമാർ പി.സിയാണ് സീരിസ് നിര്‍മിച്ചിരിക്കുന്നത്.  

ഈ ഴോണറിൽ മനോരമമാക്സിൽ സ്ട്രീം ചെയ്യുന്ന നാലാമത്തെ  വെബ് സീരീസാണ് കപ്ലിങ്. വെയര്‍ വി സ്റ്റാന്‍ഡ്, സംതിങ് സംതിങ് ലൈക്ക് ലവ്, പണ്ടാരപ്പറമ്പില്‍ ഹൗസ് എന്നീ വെബ് സീരീസുകളാണ് ഇതിന് മുൻപ് മനോരമമാക്സിൽ സ്ട്രീം ചെയ്തത്.

ENGLISH SUMMARY:

Coupling Web Series is a new romantic Malayalam web series releasing on ManoramaMAX. The series stars Sargano Khalid, Sreenath Babu, Vaishnavi Raj, and Malavika Sreenath and explores themes of love, friendship, and relationships.