റിയാലിറ്റി ഷോയിലൂടെ മലയാളികള്‍ക്ക് പരിചിതനായ ആളാണ് നടനും മോഡലുമായ ആര്യന്‍ കദൂരിയ. അടുത്തിടെ ആര്യന്‍ മറ്റൊരു സ്ത്രീയോട് മോശമായി സംസാരിച്ചു എന്ന തരത്തില്‍ ഒരു പഴ്സനല്‍ ചാറ്റ് പുറത്തുവന്നിരുന്നു. എന്‍റെ കാസറ്റ് എന്ന ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് ചാറ്റ് പുറത്തുവന്നത്. ഇതിന്‍റെ സത്യാവസ്ഥയെക്കുറിച്ച് തുറന്നുപറയുകയാണ് ആര്യന്‍.
ഒരു പെണ്‍കുട്ടിയെ പരിചയപ്പെടുന്നതും തുടര്‍ന്ന് അവരെ ഹോട്ടല്‍ മുറിയിലേക്ക് ക്ഷണിക്കുന്നതുമായിരുന്നു ചാറ്റില്‍ ഉള്ളത്. തന്നെ കാണാന്‍ വരുന്നത് മറ്റാരും അറിയരുതെന്നും ആര്യന്‍ ആവശ്യപ്പെട്ടിരുന്നു. പരിചയപ്പെട്ട ഉടനെ ഒരു പെണ്‍കുട്ടിയെ ഹോട്ടല്‍ മുറിയിലേക്ക് ക്ഷണിക്കുന്ന ആര്യന്‍റെ സ്വഭാവത്തെ ചോദ്യം ചെയ്തും നിരവധിപേര്‍ രംഗത്തെത്തിയിരുന്നു. പുറത്തുവന്ന ചാറ്റ് തന്‍റേതാണെന്നാണ് വെളിപ്പെടുത്തിയിരിക്കുകയാണ് ആര്യന്‍.
ഒരു അഭിനേതാവായതുകൊണ്ടാണ് താന്‍ പ്രൈവസി ആവശ്യപ്പെട്ടതെന്നും ആ ചാറ്റില്‍ തനിക്ക് കുറ്റബോധം തോന്നുന്നില്ലെന്നും ആര്യന്‍ പറഞ്ഞു. പെണ്‍കുട്ടിയെ ഉപദ്രവിക്കാനല്ല താന്‍ വിളിച്ചതെന്നും എന്നാല്‍ പുറത്തുവന്ന തന്‍റെ മറ്റുചില എഐ നിര്‍മിത വിഡിയോകള്‍ വേദനിപ്പിച്ചെന്നും താരം പറഞ്ഞു. ലീക്കാകാന്‍ മാത്രം ഒന്നും ആ ചാറ്റില്‍ ഇല്ലെന്നും ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയും തമ്മിലുള്ള സ്വാഭാവിക സംസാരം ആണ് അതെന്നും ആ പെണ്‍കുട്ടി തനിക്ക് മറുപടി തന്നിരുന്നില്ലല്ലോ എന്നും ആര്യന്‍ പറഞ്ഞു.
പ്രശസ്തി ഉണ്ടാകുമ്പോള്‍ ആളുകള്‍ പഴയ കാര്യങ്ങള്‍ എടുത്തിട്ട് വലിച്ചുകീറാന്‍ ശ്രമിക്കും. എനിക്ക് അതില്‍ പേടിയൊന്നുമില്ല. ഞാന്‍ അപ്പോഴും ഇപ്പോഴും ഒരു പോലെയാണ്, തെറ്റൊന്നും ചെയ്തിട്ടില്ല. ഇപ്പോള്‍ കുറച്ച് കൂടുതല്‍ ആളുകള്‍ക്ക് തന്നെ അറിയാം എന്നുള്ള മാറ്റം മാത്രമേ സംഭവിച്ചിട്ടുള്ളു എന്നും ആര്യന്‍ കൂട്ടിച്ചേര്‍ത്തു.