Image Credit: instagram.com/srutanjay.narayanan

സിനിമാ താരങ്ങളുടെ മക്കള്‍ സിനിമയിലേക്ക് എന്ന പരമ്പരാഗത രീതിക്ക് മാറ്റം കുറിച്ച് ഐഎസ്എസ് എന്ന കടമ്പ കന്നിരിക്കുകയാണ് തമിഴ് നടന്‍ ചിന്നി ജയന്തിന്‍റെ മകന്‍ ശ്രുതഞ്ജയ് നാരായണൻ. 2019 ലെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ 75-ാം റാങ്ക് നേടിയാണ് ശ്രുതഞ്ജയ് കലക്ടര്‍ കുപ്പായം തുന്നിയത്. 

തമിഴ് നടന്‍, കോമഡി താരം, സംവിധായകന്‍ എന്നി നിലകളില്‍ തിളങ്ങുന്ന അച്ഛന്‍ നിഴലില്‍ സിനിമയിലൊരു അവസരം ശ്രുതഞ്ജയ്ക്ക് എളുപ്പമായിരുന്നു. എന്നാല്‍ ക്ഷമയും കഠിനാധ്വാനം വേണ്ട സിവില്‍ സര്‍വീസ് പഠനത്തിലേക്കാണ് ശ്രുതഞ്ജയ് നീങ്ങിയത്. ചെന്നൈയിലെ കോളേജ് ഓഫ് എന്‍ജിനീയറിംഗില്‍ നിന്നും ജോഗ്രഫിക് ഇന്‍ഫര്‍മേഷന്‍ സയന്‍സില്‍ ബിരുദധാരിയാണ് ശ്രുതഞ്ജയ്. അശോക യൂണിവേഴ്സിറ്റിയിൽ നിന്ന് ലിബറൽ ആർട്സ് ആൻഡ് സയൻസസിൽ മാസ്റ്റേഴ്സ് പൂർത്തിയാക്കി. 2019 ല്‍ രണ്ടാം ശ്രമത്തിലാണ് ശ്രുതഞ്ജയ് യുപിഎസ്‍സി നേടുന്നത്. 

തന്റെ വിജയത്തിന് കാരണം സ്ഥിരമായ പഠനവും അറിവ് നേടാനുള്ള തുറന്ന മനസുമാണെന്ന് ശ്രുതഞ്ജയ് പറയുന്നു. പഠന കാലത്ത് എല്ലാ കോണില്‍ നിന്നുമുള്ള അറിവിനെ ആശ്രയിച്ചിരുന്നതായി അദ്ദേഹം പറഞ്ഞു. മാതാപിതാക്കളും സുഹൃത്തുക്കളും ഇന്‍സ്ട്രക്ടറും സഹപ്രവര്‍ത്തകരും ടാക്സി ഡ്രൈവർമാർമാരും അടക്കം നല്‍കുന്ന വിവരങ്ങള്‍ പോലും വിലപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.

നിലവിൽ തമിഴ്‌നാട് ഇ-ഗവേണൻസ് ഏജൻസിയിൽ ജോയിന്റ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറാണ് ശ്രുതഞ്ജയ്. മുന്‍പ് തിരുപ്പൂർ ജില്ലയില്‍ സബ് കളക്ടറായും തൂത്തുക്കുടിയിൽ അസിസ്റ്റന്റ് കളക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിരവധി തമിഴ് സിനിമകളിൽ ഹാസ്യനടനായും സഹനടനായും അഭിനയിച്ച ചിന്നി ജയന്തിന്‍റെ മകനാണ് ശ്രുതഞ്ജയ്. സഗലൈ vs രാഗലൈ, കലക്ക പോവത്തു യാർ, അസതപോവത്തു യാരുയി തുടങ്ങിയ പരിപാടികളുടെ ജനപ്രിയ ടിവി അവതാരകൻ കൂടിയാണ് അദ്ദേഹം. സിനിമാ മേഖലയിലെ മികവിന് തമിഴ്‌നാട് സർക്കാർ നൽകുന്ന കലൈമാമണി അവാർഡും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 

ENGLISH SUMMARY:

IAS officer Shrutanajay Narayanan breaks the mold by achieving success in the civil services, unlike many film stars' children who follow their parents' path into cinema. He secured 75th rank in the 2019 Civil Services Examination, currently serving as Joint Chief Executive Officer at Tamil Nadu e-Governance Agency.