TOPICS COVERED

കൗതുകമായി നടി നവ്യ നായര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച ഓര്‍മചിത്രം. അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ മോണോ ആക്ട് മല്‍സരത്തില്‍ ഒന്നാം സ്ഥാനം ലഭിച്ചപ്പോള്‍ വന്ന പത്ര വാര്‍ത്തയാണ് താരം പങ്കുവെച്ചത്. ചിത്രത്തില്‍ നവ്യയുടെ പരിശീലകനെയും കാണാം. യു.പി വിഭാഗം പെണ്‍കുട്ടികളുടെ മോണോ ആക്ട് മല്‍സരത്തില്‍ നവ്യ ഒന്നാം സ്ഥാനം നേടിയതിനു പിന്നാലെ പ്രസിദ്ധീകരിച്ച പത്രവാര്‍ത്തയാണിത്. 

'പ്രതിഭയുടെ തിളക്കം വാനോളം' എന്ന തലക്കെട്ടോടെയുള്ള വാര്‍ത്തയില്‍ നടിയുടെ യഥാര്‍ഥ പേരും കാണാം. ആലപ്പുഴ സ്വദേശിയായ ടി സുദര്‍ശന്‍ ആയിരുന്നു നവ്യയെ മോണോ ആക്ട് പരിശീലിപ്പിച്ചിരുന്നത്. ആലപ്പുഴ ഹരിപ്പാട് സ്വദേശിയായ നവ്യ കായംകുളം സെന്‍റ് മേരീസ് സ്കൂളിലായിരുന്നു പഠിച്ചിരുന്നത്. 

അഞ്ചാംക്ലാസ് എന്ന ക്യാപ്ഷനോടെ ഫേസ്ബുക്കില്‍ പങ്കുവെച്ച ഫോട്ടോയ്ക്ക് താഴെ നവ്യയെ പ്രശംസിച്ച് ഒട്ടേറെപ്പേര്‍  എത്തുന്നുണ്ട്.  വന്ന വഴി മറക്കാതെ അത് ലോകത്തിന് മുന്നില്‍ വെളിപ്പെടുത്തി തരുന്ന നവ്യക്ക് അഭിനന്ദനങ്ങള്‍ എന്ന് ഒരാള്‍ കുറിച്ചപ്പോള്‍ ഗുരുക്കന്മാരുടെ അനുഗ്രഹം എന്നുമുണ്ടാകും എന്നാണ് മറ്റൊരാള്‍ കുറിച്ചത്.

ENGLISH SUMMARY:

Navya Nair is sharing her childhood memory. The actress posted a newspaper clipping from when she won first prize in a mono act competition in 5th grade.