വർക്കല ബീച്ചിൽ ഉല്ലസിക്കുന്ന അഹാനയുടെ ചിത്രവും വിഡിയോയുമാണ് ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ വൈറൽ. വെള്ളത്തിൽ കളിച്ചും തിരകൾക്കൊപ്പം ഓടുന്ന അഹാനയെ ചിത്രങ്ങളിൽ കാണാം. ‘മുല്ലവള്ളിയും തേൻമാവും’ എന്ന ചിത്രത്തിലെ ഗാനത്തിനൊപ്പമാണ് അഹാന ചിത്രങ്ങളും വിഡിയോയും പോസ്റ്റ് ചെയ്തത്.
ഈ പാട്ടുമായി ബന്ധപ്പെട്ട രസകരമായ ഓർമയും അഹാന കുറിച്ചു.‘ബീച്ചിൽ ഒരു രസകരമായ ദിവസം. എന്റെ കണ്ണിലും വായിലുമെല്ലാം ഉപ്പുവെള്ളം കയറി. ഫോണിലും ഉപ്പുവെള്ളം കയറിയിരിക്കണം. കുറച്ചു ദിവസമായി അതിൽ നിന്ന് എന്തോ പുറത്തുവരുന്നുണ്ട് കുട്ടിക്കാലത്ത് എനിക്ക് ഈ പാട്ട് വളരെ ഇഷ്ടമായിരുന്നു (ഇപ്പോഴും ഇഷ്ടമാണ്). അന്ന് ഈ പാട്ട് കാണുമ്പോഴെല്ലാം അതിലെ കൊച്ചു പെൺകുട്ടിയായി അഭിനയിക്കാൻ അവസരം ലഭിച്ചിരുന്നെങ്കിൽ എന്ന് ഞാൻ രഹസ്യമായി ആഗ്രഹിച്ചിരുന്നു. 90-കളിൽ ജനിച്ച മറ്റേതെങ്കിലും കുട്ടികൾ ഇതുപോലെ ആഗ്രഹിച്ചിട്ടുണ്ടോ?’– അഹാന പോസ്റ്റിനൊപ്പം കുറിച്ചു.
അതേ സമയം താരം ഒരു ആഡംബര വാഹനം സ്വന്തമാക്കിയിരിക്കുകയാണ്. ജർമൻ ആഡംബര വാഹന നിർമാതാക്കളായ ബിഎംഡബ്ല്യുവിന്റെ ഏറ്റവും മികച്ച എസ്യുവി മോഡലുകളിൽ ഒന്നായ X5 ആണ് അഹാന സ്വന്തമാക്കിയിരിക്കുന്നത്. നാല് വേരിയന്റുകളിൽ എത്തുന്ന ഈ വാഹനത്തിന് 93.70 ലക്ഷം രൂപ മുതൽ 1.05 കോടി രൂപ വരെയാണ് എക്സ്ഷോറൂം വില