TOPICS COVERED

‘തിയേറ്റർ’ സിനിമയ്ക്കായി ചെയ്ത പ്രോസ്തറ്റിക് മേക്കപ്പിന്റെ മേക്കിങ് വിഡിയോ പുറത്തുവിട്ട് കോൺസെപ്റ്റ് ആർട്ടിസ്റ്റും പ്രോസ്തറ്റിക് മേക്കപ്പ് ആർട്ടിസ്റ്റുമായ സേതു ശിവാനന്ദൻ.  സിനിമയിലെ കഥാപാത്രത്തിനായി ഓരോ ദിവസവും നാലു മണിക്കൂർ നീളുന്ന പ്രോസ്തറ്റിക് മേക്കപ്പ് ആണ് റിമ കല്ലിങ്കലിനു വേണ്ടി ചെയ്തതെന്ന് സേതു ശിവാനന്ദൻ പറയുന്നു. ത്വക്കിലുണ്ടാകുന്ന മാറ്റങ്ങളുടെ ഓരോ ഘട്ടവും ആദ്യം ക്ലേയിൽ ചെയ്തെടുത്ത് പിന്നീട് അത് സിലിക്കണിൽ ചെയ്യുകയായിരുന്നുവെന്ന് സേതു പറഞ്ഞു.

ഒരു പ്രാണി ശരീരത്തിൽ കടിച്ചതിനു ശേഷം ത്വക്കിനുണ്ടാകുന്ന മാറ്റങ്ങൾ സൂക്ഷ്മമായി സിനിമയിൽ അവതരിപ്പിച്ചിരുന്നു. എല്ലാ ദിവസവും രാവിലെ നാലു മണിക്കൂർ ദൈർഘ്യമുള്ള മേക്കപ്പ് ചെയ്യാൻ ക്ഷമയോടെ റിമ ഇരിക്കാറുണ്ടായിരുന്നു. ഏറെ സൗഹാർദപൂർണമായിരുന്നു റിമയുടെ ഇടപെടലെന്നും സേതു വ്യക്തമാക്കി. 

അഞ്ജന ടാക്കീസിന്റെ ബാനറിൽ സജിൻ ബാബു സംവിധാനം ചെയ്ത ‘തിയേറ്റർ: ദ് മിത്ത് ഓഫ് റിയാലിറ്റി’ മികച്ച അഭിപ്രായം നേടിയിരുന്നു. റിമ കല്ലിങ്കൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ആഗോള ചലച്ചിത്രമേള സർക്യൂട്ടുകളിൽ ഇതിനോടകം തന്നെ ചിത്രം ശ്രദ്ധനേടിക്കഴിഞ്ഞു. കാൻ ചലച്ചിത്രമേളയിൽ വച്ച് ചിത്രത്തിന്റെ ട്രെയിലർ ഔദ്യോഗികമായി പുറത്തിറക്കിയിരുന്നു

ENGLISH SUMMARY:

Prosthetic makeup played a crucial role in the 'Theatre' movie, as revealed in a making video by concept artist Sethu Sivanandan. The video showcases the four-hour daily process for Rima Kallingal's character, highlighting the intricate details of the makeup application.