TOPICS COVERED

നടി ശാലു മേനോന്റെ കാന്താര ഫോട്ടോഷൂട്ടിനെ പരിഹസിച്ചയാൾക്ക് ചുട്ട മറുപടി നൽകി താരം. കഴിഞ്ഞ ദിവസമാണ് കാന്താരയിലെ നായികയുടെ വേഷമണിഞ്ഞ് ശാലു ചിത്രങ്ങൾ പങ്കുവച്ചത്. ഫോട്ടോയ്ക്ക് താഴെ, ‘ഇത് കാന്താര അല്ല പഴുതാര ആണ് എന്ന് ഒരാൾ കമന്റ് ചെയ്തു. ‘അത് നിന്റെ വീട്ടിലുള്ളവർ’ എന്ന് ശാലു മറുപടി നൽകുകയും ചെയ്തു. താരത്തിന്റെ മറുപടി കലക്കി എന്ന് ആരാധകരും കുറിച്ചു.

‘കാന്താര’യിലെ നായിക കഥാപാത്രം കനകവതിയുടെ ലുക്ക് പുനരവതരിപ്പിച്ചുകൊണ്ടായിരുന്നു ശാലുവിന്റെ ഫോട്ടോഷൂട്ട്. രാജകീയ പ്രൗഡിയിലുള്ള വസ്ത്രങ്ങളും ആഭരണങ്ങളും ധരിച്ചാണ് ശാലു ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. കാന്താരയിലെ കൊട്ടാരത്തിന് സമാനമായ പശ്ചാത്തലത്തിലാണ് ചിത്രങ്ങളെടുത്തിരിക്കുന്നത്. ‘കാന്താര തരംഗം. ചെറിയ ശ്രമമാണ്. ക്ഷമിക്കണം’ എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്

ENGLISH SUMMARY:

Shalu Menon's Kantara photoshoot faced online criticism, but the actress delivered a strong response. Her reply quickly gained support from fans, highlighting the actress's assertive stance against negativity.