കട്ടപ്പനയിലെ ഋതിക് റോഷന്‍ എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസില്‍ ഇടംപിടിച്ച നടനാണ് വിഷ്ണു ഉണ്ണികൃഷ്ണന്‍. നടന്‍ എന്ന നിലയില്‍ മാത്രമല്ല സംവിധായകന്‍, തിരക്കഥാകൃത്ത് എന്നി നിലകളിലും പ്രേക്ഷകര്‍ക്ക് സുപരിചിതനാണ് വിഷ്ണു. ഇപ്പോഴിതാ തന്‍റെ ജീവിതത്തിലെ ഒരു സന്തോഷം പങ്കുവെച്ചിരിക്കുകയാണ് താരം. താൻ ഇരട്ടക്കുട്ടികളുടെ അച്ഛനായെന്നാണ് വിഷ്ണു ഉണ്ണികൃഷ്ണൻ അറിയിച്ചിരിക്കുന്നത്.
സോഷ്യല്‍ മീഡിയയിലൂടെ വിഷ്ണു തന്‍റെ സന്തോഷം പങ്കുവെച്ചത്. 'ഇരട്ടി മധുരം, ഇരട്ടി സന്തോഷം, ഇരട്ടി സ്നേഹം... ഐശ്വര്യക്കും എനിക്കും ഇരട്ടക്കുട്ടികൾ പിറന്നു' എന്ന തലക്കെട്ടോടെ കുഞ്ഞുങ്ങളുടെ കാലിന്‍റെ ചിത്രങ്ങളാണ് താരം പങ്കുവെച്ചത്.
വിഷ്ണുവിനും ഐശ്വര്യക്കും ആശംസകള്‍ അറിയിച്ചുകൊണ്ട് നിരവധിപേരാണ് എത്തിയിരിക്കുന്നത്. എത്ര മനോഹരം, വിഷ്ണുവിനും കുടുംബത്തിനും അഭിനന്ദനങ്ങൾ നേരുന്നു എന്നാണ് ദുൽഖർ സൽമാൻ കമന്റ് ചെയ്തത്. സംവിധായകൻ തരുൺ മൂർത്തി, നടൻ വിനയ് ഫോർട്ട്, നടി ഉണ്ണിമായ നാലപ്പാടം എന്നിവരും ആശംസകളറിയിച്ചെത്തി. ദീപാവലി ദിനത്തില്‍ ലഭിച്ച സമ്മാനമെന്നും ചിലര്‍ കമന്‍റ് ചെയ്തിട്ടുണ്ട്.