kavya-dileep-cinema

TOPICS COVERED

2016ലായിരുന്നു കാവ്യ മാധവനും ദിലീപും തമ്മിലുള്ള വിവാഹം നടന്നത്. പിന്നീട് കാവ്യ സിനിമയിൽ നിന്ന് പൂർണമായും വിട്ടുനിന്നു. ഇപ്പോഴിതാ വിവാഹശേഷം സിനിമയിൽ നിന്നു വിട്ടുനിൽക്കുന്നതിന്‍റെ  കാരണം വ്യക്തമാക്കുകയാണ് കാവ്യ. കുടുംബജീവിതം പൂർണമായും അനുഭവിച്ചറിയുക എന്ന തന്‍റെ വ്യക്തിപരമായ തീരുമാനമായിരുന്നു ആ ഇടവേളയ്ക്കു പിന്നിലെന്ന് കാവ്യ തുറന്നുപറഞ്ഞു. ദിലീപ് പങ്കെടുക്കേണ്ടിയിരുന്ന ഒരു ചടങ്ങിൽ ദിലീപിന് പകരമായി എത്തിയപ്പോഴായിരുന്നു കാവ്യയുടെ ഈ പ്രതികരണം.

കാവ്യയുടെ വാക്കുകള്‍

‘ദിലീപേട്ടൻ പങ്കെടുക്കേണ്ട ഒരു ചടങ്ങായിരുന്നു ഇത്. അദ്ദേഹത്തിന് വരാൻ പറ്റിയില്ല. അദ്ദേഹത്തിനു പെട്ടെന്ന് യുകെയിൽ പോകേണ്ടി വന്നു. ഹരിയേട്ടൻ വളരെ വേണ്ടപ്പെട്ട ആളാണ്, പോകാതിരിക്കാൻ പറ്റില്ല അതുകൊണ്ട് നീ എങ്കിലും പോകണം എന്ന് പറഞ്ഞു. അതുകൊണ്ടാണ് ഞാൻ ഇന്ന് ഇവിടെ വന്നിട്ടുള്ളത്. ഒരിക്കലും ദിലീപേട്ടൻ അല്ല എന്നെ വീട്ടിൽ നിർത്തിയിട്ടുളളത്. അത് എന്‍റെ അഭിപ്രായം തന്നെ ആയിരുന്നു. എനിക്കു മോളെ ഒക്കെ നോക്കി ആ ഒരു കാലഘട്ടം നേരിട്ട് എക്സ്പീരിയൻസ് ചെയ്യണം എന്നുണ്ടായിരുന്നു. അതിനുവേണ്ടിയിട്ടാണ് ഞാൻ ഒരു ബ്രേക്ക് എടുത്തത്. എല്ലാവർക്കും എല്ലാവിധത്തിലുമുള്ള സന്തോഷവും സമാധാനവും നന്മകളും നേരുന്നു. ഒരിക്കൽ കൂടി ഈ ചടങ്ങിൽ പങ്കെടുക്കാൻ സാധിച്ചതിലുള്ള നന്ദി അറിയിക്കുന്നു’ 

ENGLISH SUMMARY:

Kavya Madhavan reveals the reason for her break from cinema. This break was a personal decision to fully experience family life and care for her daughter, not a directive from Dileep.