Image: Facebook
മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൊന്നായ രാവണപ്രഭു റീ റിലീസ് ചെയ്യുന്ന സന്തോഷം പങ്കുവച്ച് നടിയും ഗായികയുമായ വസുന്ധര ദാസ്. എല്ലാവരും രാവണപ്രഭു കാണണം, സവാരി ഗിരി ഗിരി എന്നു പറയുന്ന വസുന്ധരയുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടുകയാണ്. രാവണപ്രഭുവില്‍ ജാനകി എന്ന ഡോക്ടര്‍ കഥാപാത്രത്തെയാണ് വസുന്ധര ദാസ് അവതരിപ്പിച്ചത്. മോഹന്‍ലാല്‍ അവതരിപ്പിച്ച കാര്‍ത്തികേയന്‍റെയും ജാനകിയുടെയും പ്രണയ കഥ ഇന്നും മലയാളികള്‍ക്ക് പ്രിയപ്പെട്ടതാണ്.
അടുത്ത കാലത്താണ് മലയാള സിനിമയില്‍ റീ റിലീസ് ട്രെന്‍ഡ് തുടങ്ങിയത്. അതിന് തുടക്കമിട്ടതാകട്ടെ മോഹല്‍ലാല്‍ ചിത്രം സ്ഥടികവും. മികച്ച സ്വീകാര്യതയാണ് രണ്ടാം വരവിലും ചിത്രം സ്വന്തമാക്കിയത്. പിന്നീട് മറ്റുളളവരും ട്രെന്‍ഡ് ഏറ്റുപിടിച്ചു. ഛോട്ടാ മുംബൈ, ദേവദൂതന്‍, വടക്കന്‍ വീരഗാഥ, മണിച്ചിത്രത്താഴ് എന്നീ ചിത്രങ്ങളും റീ റിലീസുമായെത്തി. ഇപ്പോഴിതാ മംഗലശ്ശേരി നീലകണ്ഠന്‍റെ മകന്‍ കാര്‍ത്തികേയന്‍റെ കഥ പറഞ്ഞ രാവണപ്രഭുവും തിയറ്ററിലേക്ക് വീണ്ടുമെത്തുകയാണ്. ചിത്രം തിയറ്റര്‍ നിറയക്കും എന്ന കാര്യത്തില്‍ ആര്‍ക്കും തന്നെ ഒരു സംശയവുമില്ല. ദേവാസുരത്തിന്റെ രണ്ടാം ഭാഗമാണ് രാവണപ്രഭു.
2001ൽ റിലീസ് ചെയ്ത രാവണപ്രഭു സംവിധാനം ചെയ്തിരിക്കുന്നത് രഞ്ജിത്താണ്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആയിരുന്നു സംവിധാനം. 24 വർഷങ്ങൾക്ക് ശേഷമാണ് ചിത്രം റി റിലീസ് ചെയ്യുന്നത്.