വിവാദങ്ങള്‍ക്ക് തിരികൊളുത്തി ഏറെ ചര്‍ച്ചയായ സിനിമയാണ് കനി കുസൃതി നായികയായ ബിരിയാണി. ചിത്രത്തില്‍ നായികയുടെ നഗ്നത പ്രദര്‍ശിപ്പിച്ചു എന്നതായിരുന്നു പ്രധാന വിവാദങ്ങളില്‍ ഒന്ന്. ഇപ്പോഴിതാ കനി അഭിനയിച്ച സീനുകളെക്കുറിച്ചുള്ള തന്‍റെ അഭിപ്രായം തുറന്നുപറയുകയാണ് പിതാവ് മൈത്രേയന്‍.
കനി നഗ്നതപ്രദര്‍ശിച്ചത് കണ്ടപ്പോള്‍ പിതാവെന്ന നിലയില്‍ വിഷമം തോന്നിയോ എന്നായിരുന്നു മൈത്രേയനോടുള്ള ചോദ്യം. ഇതിനുള്ള മറുപടിയായി അദ്ദേഹം പറഞ്ഞത് മോഹന്‍ലാല്‍ 15 പേരെ ഇടിക്കുന്നത് പോലെയാണ് ആ അഭിനയവുമെന്നായിരുന്നു. വസ്ത്രം ധരിക്കുന്നത് മറ്റുള്ളവരെ ആകര്‍ഷിക്കാനാണ്. അത് ഈരിക്കാണിക്കുമ്പോള്‍ നഗ്നത സൗന്ദര്യമായിക്കാണാമെന്നും മൈത്രേയന്‍ കൂട്ടിച്ചേര്‍ത്തു. പ്രൈം സ്ട്രീം എന്ന ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മൈത്രേയന്‍.
മൈത്രേയന്‍റെ വാക്കുകള്‍
അവളെ വളര്‍ത്തി കഴിഞ്ഞതാണ്. അവള്‍ ഒരു വ്യക്തിയല്ലേ. അവള്‍ ആര്‍ക്ക് വോട്ട് ചെയ്യുന്നു എന്നത് അവളുടെ ലോകമല്ലേ. ബിരിയാണിയില്‍ ഉള്ളത് ന്യൂഡ് വിഡിയോ ഒന്നുമല്ല. അവളും ഭര്‍ത്താവും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതാണ് കാണിക്കുന്നത്. അതിലെന്താണ് തെറ്റ്. നഗ്നത തെറ്റാവുന്നത് എങ്ങനെയാണ്?. ഈ പറയുന്നത് പോലെയാണെങ്കില്‍ എനിക്ക് അവളെ കുളിപ്പിക്കാന്‍ കഴിയില്ലായിരുന്നല്ലോ. അവളുടെ വളര്‍ച്ച കണ്ട ഒരാളല്ലേ ഞാന്‍. അവള്‍ സിനിമയില്‍ അഭിനയിക്കുകയാണ്. മോഹന്‍ലാല്‍ 15 പേരെ ഇടിക്കുന്നത് പോലെയാണ് ആ അഭിനയവും. അയാള്‍ക്ക് 15 പേരെ ഇടിക്കാന്‍ ഒക്കത്തില്ലെന്ന് എനിക്കറിഞ്ഞൂടേ.
ലൈംഗികത തെറ്റാവുന്നത് എങ്ങനെയാണ്. ഇവിടെ മാറ് മറച്ചത് 100 വര്‍ഷം മുന്‍പാണ്. അപ്പോള്‍ അതിന് മുന്‍പുള്ള ഭര്‍ത്താക്കന്‍മാരും അച്ഛന്‍മാരും സഹോദരന്‍മാരും എവിടെയാ നോക്കി കൊണ്ടിരുന്നത്. മാറ് കണ്ടാല്‍ എന്ത് സംഭവിക്കുമെന്നാണ് ഇയാള്‍ പറയുന്നത്. 15 പേരെ ഇടിച്ചിടുന്ന കഥയാണെന്ന് അറിയുന്നത് പോലെ കാണാന്‍ കഴിയുന്ന ഒരു കഥയാണിത്. അവള്‍ അഭിനയിക്കുകയല്ലേ നന്നായി അഭിനയിച്ചോ എന്ന് മാത്രമാണ് നോക്കേണ്ടത്. അവള്‍ക്ക് അവാര്‍ഡും കിട്ടിയതല്ലേ. അവളുടെ ശരീരം വൃത്തികെട്ടതാണെന്ന് തോന്നുന്നത് എങ്ങനെയാണ്. നമ്മളൊക്കെ വസ്ത്രം ധരിക്കുന്നത് മറ്റുള്ളവരെ ആകര്‍ഷിക്കാനാണ്. അത് ഈരിക്കാണിക്കുമ്പോള്‍ നഗ്നത സൗന്ദര്യമായിക്കാണാം.