സിനിമാപ്രേമികൾ വളരെയധികം ആവേശത്തോടെ കാത്തിരിക്കുന്ന സിനിമയാണ് കാന്താര ചാപ്റ്റർ 1. ഋഷഭ് ഷെട്ടി സംവിധാനം ചെയ്തു നായകനായി എത്തിയ സിനിമ വലിയ ബജറ്റിൽ ആണ് ഒരുങ്ങിയത്. ഇപ്പോഴിതാ സിനിമ ഇന്ത്യയിൽ നിന്ന് മാത്രം 200 കോടി കടന്നിരിക്കുകയാണ്.
സാക്നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം, മികച്ച ഓപ്പണിങ് ആണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്. ആദ്യ ദിവസം ഇന്ത്യയിലെ വിവിധ ഭാഷകളിൽ നിന്ന് 61.85 കോടി രൂപ സിനിമ നേടിയെന്നാണ് കണക്കുകൾ. കന്നഡയിൽ നിന്ന് 19.6 കോടിയും, തെലുങ്കിൽ നിന്ന് 13 കോടിയും, ഹിന്ദിയിൽ നിന്ന് 18.5 കോടിയും, തമിഴിൽ നിന്ന് 5.5 കോടി, മലയാളത്തിൽ നിന്ന് 5.25 കോടി എന്നിങ്ങനെയാണ് കളക്ഷൻ റിപ്പോർട്ടുകൾ. ആദ്യ ദിവസം തന്നെ ആഗോളതലത്തിൽ ഏകദേശം 89 കോടി രൂപ നേടിയിട്ടുണ്ട് എന്നാണ് വിവരം.
ഇതിനിടെ സിനിമ കണ്ടുകൊണ്ടിരുന്ന ഒരു സ്ത്രീയുടെ പ്രതികരണമാണ് സൈബറിടത്ത് വൈറല്‍. ചിത്രം കണ്ടുകൊണ്ടിരുന്നപ്പോള്‍ തന്‍റെ ശരീരത്തില്‍ ഗുളികന്‍ കയറിയെന്ന് പറഞ്ഞാണ് യുവതി തിയറ്റില്‍ കിടന്ന് തുള്ളുന്നത്. കാന്താര ഗുളിക എന്‍റെ ശരീരത്തിലുണ്ടെന്ന് പറഞ്ഞ് ഇവര്‍ അലറുന്നതും കാണാം. സിനിമ കാണാന്‍ വന്നവര്‍ ഇവരെ സീറ്റില്‍ പിടിച്ചിരുത്താന്‍ നോക്കുന്നുണ്ട്. എന്നാല്‍ യുവതിയുടെ ബലപ്രയോഗത്തില്‍ അത് സാധിക്കുന്നില്ല. തിയറ്ററില്‍ ബഹളം ആയതോടെ ഷോ നിര്‍ത്തിവച്ചതായിട്ടാണ് വിവരം.