kajol-controversy

Image Credit : Youtube

ദുര്‍ഗ പൂജയ്ക്കെത്തിയ ബോളിവുഡ് താരം കജോളിന്‍റെ വിഡിയോ സൈബറിടത്ത് ചര്‍ച്ചയായി മാറുന്നു. ദുര്‍ഗ പൂജയ്ക്ക് ശേഷം പടികളിറങ്ങുന്ന താരത്തെ കൂട്ടത്തില്‍ നിന്നൊരാള്‍ കടന്നുപിടിച്ചു എന്ന തരത്തിലാണ് വിഡിയോ പ്രചരിക്കുന്നത്. തിരക്ക് മൂലം സംഭവിച്ചതെന്താണ് വ്യക്തമല്ലെങ്കിലും കജോള്‍ ഞെട്ടിത്തരിച്ചുനില്‍ക്കുന്നതായാണ് ദൃശ്യങ്ങളിലുള്ളത്.  കജോളിന്‍റെ കയ്യില്‍ പിടിക്കുന്ന വെളള വസ്ത്രധാരി നടിയുടെ ബോഡിഗാര്‍ഡ് ആണെന്നും അല്ലെന്നും കമന്‍റുകളുണ്ട്. അതേസമയം സംഭവത്തില്‍ കജോള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

സെക്കന്‍റുകള്‍ മാത്രം ദൈര്‍ഘ്യമുളള വിഡിയോ പകര്‍ത്തിയതും പ്രചരിപ്പിച്ചതും ആരെന്ന് വ്യക്തമല്ല. പടികളിറങ്ങുന്നതിനിടെ വെളുത്ത വസ്ത്രം ധരിച്ച ഒരാളുടെ കൈകള്‍ കജോളിന്‍റെ ശരീരത്ത് സ്പര്‍ശിക്കുന്നത് വിഡിയോയില്‍ വ്യക്തമാണ്. എന്നാല്‍ കജോള്‍ വീഴാന്‍ പോയപ്പോള്‍ ബോഡിഗാര്‍ഡ് പിടിച്ചതാകാമെന്നാണ് വിഡിയോ കണ്ട ഒരു വിഭാഗം ആളുകളുടെ അഭിപ്രായം. അതേസമയം കജോളിനെ മനപ്പൂര്‍വം ആ വ്യക്തി കയറിപ്പിടിച്ചതിന്‍റെ തെളിവാണ് പെട്ടെന്നുളള താരത്തിന്‍റെ ഞെട്ടലെന്നാണ് മറ്റുചിലര്‍ കുറിച്ചത്. അയാള്‍ കാണിച്ചത് മോശമായിപ്പോയെന്നും കജോള്‍ പ്രതികരിച്ചുകാണുമെന്നും ആരാധകര്‍ പറയുന്നു.

അതേസമയം സംഭവിച്ചതിതൊന്നും അല്ലെന്നും കജോളിനെ അയാള്‍ തടഞ്ഞത് ഒപ്പം നിന്നൊരു സെല്‍ഫിയെടുക്കാന്‍ വേണ്ടിയായിരുന്നെന്നുമാണ് വിഡിയോ കണ്ട ചിലരുടെ അഭിപ്രായം. പെട്ടെന്ന് താരം ഞെട്ടിയെങ്കിലും തൊട്ടടുത്ത നിമിഷം തന്നെ അയാള്‍ക്കൊപ്പം സെല്‍ഫിയെടുക്കാന്‍ നിന്നുകൊടുത്തെന്നും കമന്‍റുകളുണ്ട്. യാഥാര്‍ത്ഥ്യം എന്താണെന്ന് ആര്‍ക്കും വ്യക്തമല്ലെങ്കിലും കജോളിനെ കയറിപ്പിടിച്ചു എന്ന തരത്തില്‍ തന്നെ വിഡിയോ സൈബറിടത്ത് വ്യാപകമായി പ്രചരിക്കുകയാണ്. 

ENGLISH SUMMARY:

Kajol's Durga Puja video sparks controversy online. The video shows a possible unwanted touch during the celebrations, leading to varied reactions and discussions among viewers.