Image Credit: Facebook.com/Akhilmarar123
ഇഎംഐ അടയ്ക്കാന്‍ പണമില്ലാത്ത കാലത്തെ പറ്റി നേരത്തെ പല തവണ അഖില്‍ മാരാര്‍ സംസാരിച്ചിട്ടുണ്ട്. അവിടെ നിന്ന് ഇന്നത്തെ നിലയിലെത്തിയത് പോരാടി നേടിയതെന്നാണ് അഖില്‍ മാരാര്‍ പറയുന്നത്. കൊച്ചിയിൽ സ്വന്തമായി ഫ്ലാറ്റും, ബെൻസും, മിനി കൂപ്പറും, ബിഎംഡബ്ല്യൂ ബൈക്കും, കാക്കനാട് ഒരു ഫാമിലി സലൂണും ഇന്ന് അഖില്‍ മാരാറിനുണ്ട്. നിലവിലെ ജീവിത ശൈലിയില്‍ മാസം ശരാശരി 3 ലക്ഷം മുതല്‍ 3.50 ലക്ഷം രൂപ വരെ ചെലവ് വരുമെന്നാണ് അഖില്‍ മാരാറിന്‍റെ പക്ഷം.
മാസം 50,000 രൂപയ്ക്ക് മുകളില്‍ എണ്ണയടിക്കേണ്ടി വരുമെന്നും ഈ മാസം മാത്രം ഏതാണ്ട് 70,000 രൂപയുടെ ഡീസലടിച്ചെന്നും അഖില്‍ മാരാര്‍ പറയുന്നു. 'ആറേഴ് തവണയാണ് തിരുവനന്തപുരം പോയി വന്നത്. കാറിന് പത്തേ മൈലേജുള്ളൂ. കൊച്ചിയില്‍ ഓടിയാല്‍ എട്ട് മൈലേജേ കിട്ടൂ. ഓരോ സ്ഥലത്തും പോകുന്നതിന് അനുസരിച്ച് വരുമാനവും ഉണ്ട്' എന്നാണ് അഖില്‍ മാരാര്‍ പറയുന്നത്. പിന്നെ വീട്ടിലെ ചെലവ്, കുട്ടികളുടെ പഠിത്തം, അച്ഛന്റെയും അമ്മയുടെയും മരുന്ന്, ചിട്ടി, ഫ്ലാറ്റിന്റെ ലോൺ, ബിഎംഡബ്ല്യു ബെെക്കിന്റെ ലോൺ, ബെൻസിന്റെ ലോൺ അങ്ങനെ എല്ലാം കൂടി മാസം 3 ലക്ഷം മുതല്‍ 3.50 ലക്ഷം രൂപ വരെ ആവശ്യമാണെന്നും അഖില്‍ പറയുന്നു.
'മാസം അടയ്ക്കുന്ന ഏറ്റവും വലിയ ഇഎംഐ 55,000 രൂപയാണ്. 20 ശതമാനം മാത്രമാണ് എല്ലാത്തിനും വായ്പ. എല്ലാം ചെറിയ ഇഎംഐകളാണ്. ബെന്‍സ് വാങ്ങിയത് 15 ലക്ഷം രൂപ നല്‍കിയാണ്. ലോണോക്കെ മൂന്ന് വര്‍ഷം മാത്രമേയുള്ളൂ. ബൈക്കിന് എട്ട് ലക്ഷം രൂപയുടെ ലോണ്‍ മാത്രമെയുള്ളൂ. ലൈഫില്‍ പലതും പോരാടി നേടിയതാണ്. 2.50 ലക്ഷം രൂപ കാര്‍ഷിക വായ്പ എടുത്തിട്ട് 10,000 രൂപ വര്‍ഷം അടയ്ക്കാന്‍ സാധിച്ചിരുന്നു. പിന്നീട് 5.45 ലക്ഷം രൂപ നല്‍കിയാണ് വായ്പ അവസാനിപ്പിച്ചത്' എന്നും അഖില്‍ മാരാര്‍ പറഞ്ഞു.