mohanlal-hansiba

TOPICS COVERED

മലയാളത്തിന്റെ പ്രിയതാരം മോഹൻലാലിനൊപ്പം ജിമ്മിൽ വച്ചു പകർത്തിയ ചിത്രങ്ങൾ പങ്കുവച്ച് നടി അൻസിബ ഹസ്സൻ. ‘ജോർജ്കുട്ടിയും അഞ്ജു ജോർജും. ദൃശ്യം 3 തുടങ്ങി’ എന്നാണ് ചിത്രത്തിനൊപ്പം താരം കുറിച്ചത്.രസകരമായ കമന്റുകളാണ് ചിത്രത്തിനു ലഭിക്കുന്നത്. ‘വരുണിന്റെ ബോഡി കുഴിച്ചിട്ടിരിക്കുന്നത് ജിമ്മിലാണോ’, ‘ജോർജുകുട്ടി വീണ്ടും ചെറുപ്പമായി’ എന്നിങ്ങനെ പോകുന്നു കമന്റുകൾ.

‘ദൃശ്യം 3’ സിനിമയുടെ ചിത്രീകരണം തൊടുപുഴയിൽ പുരോഗമിക്കുകയാണ്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം ആന്റണി പെരുമ്പാവൂര്‍ ആണ് നിർമിക്കുന്നത്. ദൃശ്യം 3 ത്രില്ലറാണെന്ന് വിശ്വസിക്കുന്നില്ലെന്നും കാണുമ്പോള്‍ ഇക്കാര്യം പ്രേക്ഷകര്‍ക്ക് മനസിലാകുമെന്നും ജീത്തു ജോസഫ് നേരത്തെ പറഞ്ഞിരുന്നു.

'ദൃശ്യം രണ്ടാം ഭാഗത്തിന്‍റെ ക്ലൈമാക്സാണ് ആദ്യം മനസില്‍ വന്നത്. രണ്ടാം ഭാഗം വേണ്ടെന്ന് വിചാരിച്ചതാണ്. ദൃശ്യത്തിന്‍റെ ആദ്യഭാഗത്തിന് ശേഷം അഞ്ച് വര്‍ഷമെടുത്താണ് രണ്ടാം ഭാഗം എടുത്തത്. രണ്ടാം ഭാഗം കണ്ട് ഭക്ഷണം കഴിച്ചപ്പോഴാണ് ലാലേട്ടന്‍ മൂന്നാം ഭാഗത്തിന് സ്കോപ്പ് ഉണ്ടോയെന്ന് ചോദിച്ചത്. ക്ലൈമാക്സ് കയ്യിലുണ്ടെന്ന് പറഞ്ഞ. അത് കേട്ടപ്പോള്‍ കൊള്ളമെന്ന് ലാലേട്ടന്‍ പറഞ്ഞു’ ജീത്തു പറ‍ഞ്ഞു. 

ENGLISH SUMMARY:

Mohanlal and Ansiba Hassan share pictures from the gym, hinting at 'Drishyam 3'. The movie is currently being filmed in Thodupuzha and is directed by Jeethu Joseph, produced by Antony Perumbavoor.