മെക്സിക്കന്‍ അപാരത എന്ന സിനിമയുടെ കഥയെച്ചൊല്ലി അഭിനേതാക്കളും തിരക്കഥാകൃത്തും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. വിവാദങ്ങള്‍ക്കിടെ ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്ക് മുന്‍പേയുള്ള തന്‍റെ പ്രസംഗത്തിന്‍റെ വിഡിയോ പങ്കുവെച്ചിരുക്കുകയാണ് അഭിനേതാവ് ജിനോ ജോണ്‍. കെ.എസ്.യുക്കാരനായ ജിനോ ജോണിന്‍റെ ജീവിത കഥയാണ് ചിത്രമെന്നാണ് രൂപേഷും ജിനേഷും പറഞ്ഞിരുന്നത്. എന്നാല്‍ ഇതിനെ എതിര്‍ത്ത് തിരക്കഥാകൃത്ത് രംഗത്തുവരികയായിരുന്നു.
എറണാകുളം മഹാരാജാസ് കോളേജിൽ 30 വർഷത്തിനു ശേഷം എസ്.എഫ്.ഐയുടെ കൊടി ചവിട്ടിയൊടിച്ച് കെ.എസ്.യുക്കാരനായ ജിനോ ജോണിന്‍റെ രക്തം വീണ കഥയാണ് ഒരു മെക്സിക്കൻ അപാരത എന്ന സിനിമ എന്ന് ജിനോ തന്‍റെ പ്രസംഗത്തിനിടയില്‍ പറയുന്ന വിഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു ജിനോയുടെ കുറിപ്പ്.
എറണാകുളം മഹാരാജാസ് കോളേജിൽ 30 വർഷത്തിനു ശേഷം ചെയർമാനായ കെ.എസ്.യുക്കാരനായ ജിനോ ജോണിന്‍റെ രക്തം വീണ കഥയാണ് ഒരു മെക്സിക്കൻ അപാരത എന്ന തലക്കെട്ടോടെയാണ് പോസ്റ്റ്. തന്‍റെ കഥ മറ്റൊരു പ്രസ്ഥാനത്തിനായി മാറ്റിയിട്ടും പണത്തിനായി ആ സിനിമയില്‍ അഭിനയിച്ച ജിനോയ്ക്കെതിരെ പലരും കമന്‍റുമായി രംഗത്തുവന്നിട്ടുണ്ട്. 'എസ്എഫ്ഐ യുടെ പേരിൽ സിനിമ ഇറക്കിയത് കൊണ്ട് സിനിമ വിജയിച്ചു. നിനക്ക് ഒക്കെ ആവശ്യത്തിന് പൈസ യും കിട്ടി... ഇപ്പോള്‍ കെഎസ്‍യു എവിടെ കിടക്കുന്നു' എന്നാണ് മറ്റൊരു കമന്‍റ്.