മകന്‍ അരവിന്ദ് വിവാഹിതനാവാന്‍ പോകുന്ന വിവരം ഫെയ്സ്ബുക്കിലൂടെ പങ്കുവെച്ച് ഗായകന്‍ ജി വേണുഗോപാല്‍. അരവിന്ദിൻ്റെ ജീവിതത്തിലേക്ക് ഒരു കൂട്ടുകാരി എത്തുന്നു., ഞങ്ങൾക്ക് ഒരു മകൾ കൂടി. "സ്നേഹ ".കല്യാണ തീയതിയും മറ്റു കാര്യങ്ങളും വഴിയേ അറിയിക്കാം. ഇതേ ഇടത്തിലൂടെ. –  വേണുഗോപാല്‍ കുറിച്ചു. 

അറിയപ്പെടുന്ന ഒരു ഗായകന്‍ കൂടിയാണ് അരവിന്ദ് . അച്ഛന്‍ വേണുഗോപാലിനൊപ്പം ഒട്ടേറെ വേദികളില്‍ അരവിന്ദും  ഗാനങ്ങളുമായി ആസ്വാദക ഹൃദയം കീഴടക്കിയിട്ടുണ്ട് .  ചലച്ചിത്ര പിന്നണിഗാനരംഗത്തും 2011മുതല്‍ അരിവിന്ദിന്‍റെ സാന്നിധ്യമുണ്ട്.  അഞ്ജലി മേനോൻ, വിനീത് ശ്രീനിവാസൻ എന്നിവർക്കൊപ്പം സംവിധാന സഹായിയായും അരവിന്ദ് പ്രവർത്തിച്ചിട്ടുണ്ട്. 

ENGLISH SUMMARY:

G Venugopal's son Arvind is getting married. The Malayalam singer announced the news on Facebook, welcoming a new daughter into the family.