ഇന്ത്യന്‍ ചലച്ചിത്രമേഖലയിലെ പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാല്‍ക്കെ അവാര്‍ഡ് മോഹന്‍ലാലിന് ലഭിച്ചതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി പറഞ്ഞ് ബിജെപി കേരള ഘടകം. കേരളത്തിലെ ബിജെപി പുറത്തിറക്കിയ പോസ്റ്ററിലാണ് മോദിക്കുള്ള നന്ദിപ്രകടനം. ‘നന്ദി മോദി… മലയാളത്തിന്റെ നടനവിസ്മയത്തിന് കേരളം കാത്തിരുന്ന അംഗീകാരം. ദാദാ സാഹേബ് ഫാല്‍ക്കെ അവാര്‍ഡ്’ എന്ന വാചകവും ചേര്‍ത്തിട്ടുണ്ട്. ബിജെപി കേരളം എന്ന ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലാണ് പോസ്റ്റര്‍.
‘ഇന്ത്യന്‍ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം മലയാളത്തിന്റെ നടനവിസ്മയം ശ്രീ മോഹന്‍ലാലിന് സമ്മാനിച്ചതിന്. പതിറ്റാണ്ടുകളായി ഇന്ത്യന്‍ സിനിമയ്ക്ക് അദ്ദേഹം നല്‍കിയ അതുല്യമായ സംഭാവനകള്‍ക്കുള്ള ഏറ്റവും അര്‍ഹമായ അംഗീകാരമാണിത്. ഞങ്ങളുടെ പ്രിയപ്പെട്ട ലാലേട്ടന്റെ അഭിനയമികവിനെ രാജ്യം ഇത്രയും വലിയൊരു പുരസ്‌കാരം നല്‍കി ആദരിച്ചത് മലയാള സിനിമയ്ക്കും ലോകമെമ്പാടുമുള്ള ഓരോ മലയാളിക്കും ലഭിച്ച ആദരവായി ഞങ്ങള്‍ കാണുന്നു’ – പോസ്റ്ററിനൊപ്പമുള്ള കുറിപ്പില്‍ ബിജെപി നേതൃത്വം പറയുന്നു.