Image Credit: X
'സ്പൈഡര്‍മാന്‍: ബ്രാന്‍ഡ് ന്യൂ ഡേ'യുടെ ചിത്രീകരണത്തിനിടെ തലയിടിച്ച് വീണ് നായകന്‍ ടോം ഹോളണ്ടിന് പരുക്ക്. ഗ്ലാസ്ഗോയില്‍ വച്ച് നടന്ന ചിത്രീകരണത്തിനിടെയാണ് താരത്തിന് പരുക്കേറ്റത്. സ്റ്റണ്ട് രംഗം ചിത്രീകരിക്കുന്നതിനിടെ നിലതെറ്റി ടോം താഴേക്ക് വീഴുകയായിരുന്നു. താരത്തിന് പരുക്കേറ്റതോടെ ഷൂട്ടിങ് നിര്‍ത്തിവച്ചു.
പരുക്കേറ്റ ഉടന്‍ തന്നെ ടോമിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും താരം സുഖം പ്രാപിക്കുന്നുവെന്നും 'ദ് സണ്‍' റിപ്പോര്‍ട്ട് ചെയ്യുന്നു. തലച്ചോറിന് ക്ഷതമേറ്റോയെന്ന് വ്യക്തമല്ല. അധികം വൈകാതെ താരം ഷൂട്ടിങിനെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, ടോമിനുണ്ടായ അപകടത്തെ തുടര്‍ന്ന് ചിത്രത്തിന്‍റെ ഷൂട്ടിങ് നീട്ടിവച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. മറ്റ് താരങ്ങള്‍ക്കോ ടെക്നീഷ്യന്‍മാര്‍ക്കോ പരുക്കേറ്റിട്ടില്ല.
സ്പൈഡര്‍മാന്‍ സീരിസിലെ നാലാം ചിത്രമാണ് 'ബ്രാന്‍ഡ് ന്യൂ ഡേ'. 2026 ല്‍ ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2021ലാണ് ഇതിന് മുന്‍പത്തെ സ്പൈഡര്‍മാന്‍ ചിത്രമായ 'നോ വേ ഹോം' തിയേറ്ററുകളിലെത്തിയത്. കലക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച ചിത്രമായിരുന്നു ഇത്. ഹോളണ്ടിനൊപ്പം സെന്‍ഡയ ആയിരുന്നു നായിക. ബ്രാന്‍ഡ് ന്യൂ ഡേയില്‍ 'സ്ട്രെയ്ഞ്ചര്‍ തിങ്സ്' നായിക സാന്‍ഡി സിങ്കും എത്തും. ഓഗസ്റ്റില്‍ സ്കോട്ലന്ഡിലാണ് ചിത്രത്തിന്‍റെ ഷൂട്ടിങ് ആരംഭിച്ചത്. ഡെസ്റ്റിന്‍ ഡാനിയേല്‍ ക്രെറ്റനാണ് സംവിധായകന്‍.
Google Trending Topic: tom holland