shiva-robo-cry

TOPICS COVERED

നടൻ റോബോ ശങ്കറിന്റെ അപ്രതീക്ഷിത വിയോ​ഗത്തിൽ നടുങ്ങിയിരിക്കുകയാണ് തമിഴ് സിനിമാ ലോകം. വ്യാഴാഴ്ച ടെലിവിഷൻ പരിപാടിയുടെ ചിത്രീകരണത്തിനിടെ കുഴഞ്ഞുവീണ ശങ്കർ രാത്രി ആശുപത്രിയിലാണ് മരിച്ചത്. മരണവാർത്തയറിഞ്ഞതുമുതൽ ചലച്ചിത്രരം​ഗത്തിന് അകത്തുനിന്നും പുറത്തുനിന്നുമായി നിരവധി പേരാണ് റോബോ ശങ്കറിന്റെ വീട്ടിലേക്കെത്തിയത്.

ഇപ്പോഴിതാ ശങ്കറിന്‍റെ വിയോഗത്തില്‍ പൊട്ടിക്കരയുകയാണ് ശിവകാര്‍ത്തികേയന്‍. റോബോ ശങ്കറിന്‍റെ വീട്ടിലെത്തിയ ശിവകാര്‍ത്തികേയന്‍ ഭാര്യയെയും മക്കളെയും ആശ്വസിപ്പിച്ചു. ധനുഷിനെ കെട്ടിപ്പിടിച്ച് കരയുന്ന റോബോ ശങ്കറിന്റെ മകൾ ഇന്ദ്രജയെയുടെ വീഡിയോയും പുറത്ത് വന്നു. കരച്ചിലടക്കി, ഒരക്ഷരം ഉരിയാടാനാവാതെ ഇന്ദ്രജയെ ചേർത്തുപിടിക്കുകയാണ് ധനുഷ്.

അടുത്തിടെ മഞ്ഞപ്പിത്തം ബാധിച്ച റോബോ ശങ്കറിന്റെ ശരീരഭാരം നന്നായി കുറഞ്ഞിരുന്നു. ഇതു ആരാധകർക്കിടയിൽ വലിയ ആശങ്കയുണ്ടാക്കിയിരുന്നു. എന്നാൽ രോഗം മാറിയതിന് പിന്നാലെ ജോലിയിൽ പ്രവേശിച്ച റോബോ ശങ്കർ പാചക റിയാലിറ്റി ഷോയിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. സെറ്റിൽ കുഴഞ്ഞുവീണതിനെ തുടർന്ന് ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

ENGLISH SUMMARY:

Robo Shankar's death has shocked the Tamil film industry. The actor passed away after collapsing during a television show shooting, leaving family, friends, and fans in mourning.