നടന്‍ ബേസില്‍ ജോസഫിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അതേതാ നടന്‍ എന്ന ചോദ്യവുമായി പെണ്‍കുട്ടി. ഏറ്റവും ഇഷ്ടപ്പെട്ട നടന്‍ ആരാണെന്ന അച്ഛന്റെ ചോദ്യത്തിനു മകള്‍ നല്‍കുന്ന മറുപടി സോഷ്യല്‍മീഡിയയില്‍ വൈറലാവുകയാണ്.
മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ബേസിൽ ജോസഫ് ഇവരിൽ ആരെയാണ് ഏറ്റവും കൂടുതൽ ഇഷ്ടമെന്നാണ് ചോദിക്കുന്നത്. അപ്പോഴാണ് കുട്ടിയുടെ രസകരമായ മറുപടി. ബേസിലോ അങ്ങനൊരു നടന്‍ ഇല്ലെന്നായിരുന്നു ആദ്യ വിലയിരുത്തല്‍. പിന്നലെ കുട്ടിക്ക് ബേസിലിന്‍റെ ചിത്രം കാണിച്ചുകൊടുക്കുന്നു, വളരെ ഗൗരവത്തോടെ ആ ചിത്രം നോക്കിയ കുട്ടിയുടെ മറുപടിയാണ് ഏറെ രസകരം. ഇത് വീട്ടില്‍ മീന്‍ വിയ്ക്കാന്‍ വരുന്ന യൂസഫിക്കാ അല്ലേയെന്ന ചോദ്യമാണ് കുട്ടി തിരിച്ചു ചോദിക്കുന്നത്.
താന്‍ കണ്ടിട്ടുണ്ടെന്നും ഇതാണ് യൂസഫിക്കായെന്നും കുട്ടി തറപ്പിച്ചു പറയുന്നു. സ്കൂട്ടറിന്‍റെ പുറകില്‍ വലിയ പെട്ടി മീന്‍ വച്ചോണ്ടാണ് വരുന്നതെന്നും കുട്ടി പറയുന്നത് കേള്‍ക്കാം.
വിഡിയോ വൈറലായതിനു പിന്നാലെ മറുപടിയുമായി ബേസിലും രംഗത്തെത്തി. മോളേ നീ കേരളത്തിലോട്ട് വാ...കാണിച്ചു തരാം...രണ്ട് കിലോ മത്തിയും കൊണ്ടുവരാം എന്ന മറുപടിയാണ് താരം നല്‍കുന്നത്. ഇസാന ജെബിൻചാക്കോ എന്ന ഇൻസ്റ്റഗ്രാം പേജിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. കുട്ടിയെ പറഞ്ഞിട്ടും കാര്യമില്ല, ഒരാളെപ്പോലെ ഏഴുപേരുണ്ടെന്നല്ലേ എന്ന രീതിയിലൊക്കെ വിഡിയോക്ക് താഴെ കമന്റുകള്‍ നിറയുന്നുണ്ട്