TOPICS COVERED

കുഞ്ഞ് ഓമിയുടെ മുഖം പ്രേക്ഷകരുമായി പങ്കുവച്ച് ദിയ കൃഷ്ണയും അശ്വിനും കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. ഞങ്ങളുടെ കുഞ്ഞു ലോകം എന്നാണ് ചിത്രത്തിന് ദിയ അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്. ദിയയുടെ പ്രസവ വീഡിയോ നേരത്തെ സാമൂഹിക മാധ്യമങ്ങളില്‍ ട്രെന്‍ഡിങ് ആയിരുന്നു. 87 ലക്ഷം ആളുകളാണ് യൂട്യൂബ് വഴി മാത്രം ദിയ കൃഷ്ണയുടെ വീഡിയോ കണ്ടത്. ഇപ്പോഴിതാ ആദ്യമായി പ്രസവത്തിന്റെ ചിലവുകള്‍ തുറന്ന് പറഞ്ഞ് ദിയയും അശ്വിനും രംഗത്ത് വന്നിരിക്കുകയാണ്.

തിരുവനന്തപുരം നഗരത്തിലെ ഒരു പ്രധാന സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു ദിയ കൃഷ്ണയുടെ പ്രസവം. ഹോട്ടലിനേക്കാള്‍ മികച്ച റൂം ആയിരുന്നു ആശുപത്രിയിലേത് എന്നാണ് ദിയ കൃഷ്ണ പറയുന്നത്.

‘അവർ തന്നത് മികച്ച രീതിയിലുള്ള ഹോസ്പ്പിറ്റാലിറ്റിയായിരുന്നു. ഭക്ഷണം, കെയർ എല്ലാം ഏറെ മികച്ചതായിരുന്നുവെന്നും. രാവിലെ എന്ത് ഭക്ഷണമാണ് വേണ്ടതെന്ന് തലേദിവസം രാത്രി തന്നെ വന്ന് ചോദിക്കും. രാവിലെ ഭക്ഷണം കൊണ്ടുവരുമ്പോള്‍ ഉച്ചയ്ക്ക് എന്താണ് വേണ്ടതെന്ന് ചോദിക്കും. രാത്രി എന്താണ് വേണ്ടതെന്ന് ഉച്ചക്ക് ചോദിക്കും. ഇങ്ങനെ ഓർഡർ ചെയ്ത് ചെയ്ത് കഴിക്കാം. ഞാന്‍ അധികവും കഴിച്ചോണ്ടിരുന്നത് അപ്പവും ചിക്കന്‍ സ്റ്റൂവും ആയിരുന്നു’ ദിയ പറയുന്നു.

‘ബില്ല് വന്നപ്പോള്‍ ഇത്രയൊക്കെയോ ഉള്ളൂ എന്ന് ആലോചിച്ച് ശരിക്കു ഞാന്‍ ഞെട്ടി. 12000 രൂപയാണ് ആ റൂമിന് വരുന്ന ചിലവ്, ബർത്തിങ് സ്യൂട്ടിനും ഒരു ദിവസത്തേക്ക് 12000 രൂപ കൊടുക്കണം. ഒരുവിധം ആളുകള്‍ക്കൊക്കെ താങ്ങാവുന്ന നിരക്കാണ് അത്. ഭക്ഷണം അടക്കം എല്ലാം കൂടെ 60000 രൂപവരെയാണ് ആയത്’ ദിയ പറഞ്ഞു. 

ഇക്കഴിഞ്ഞ ജൂലൈ അഞ്ചിന് ആയിരുന്നു ദിയ കൃഷ്ണയ്ക്കും അശ്വിൻ ഗണേഷിനും ഓമി ജനിച്ചത്. കുഞ്ഞ് ജനിച്ച് രണ്ടു മാസങ്ങൾക്ക് ശേഷം ഓണത്തിനോട് അടുപ്പിച്ചാണ് ദിയ കുഞ്ഞിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. നിയോം അശ്വിൻ കൃഷ്ണ എന്നാണ് കുഞ്ഞിന്റെ പേര്.

ENGLISH SUMMARY:

Diya Krishna's baby delivery costs are revealed. The celebrity shared details about the hospital stay and overall expenses, highlighting the affordable rates.