കുഞ്ഞ് ഓമിയുടെ മുഖം പ്രേക്ഷകരുമായി പങ്കുവച്ച് ദിയ കൃഷ്ണയും അശ്വിനും കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. ഞങ്ങളുടെ കുഞ്ഞു ലോകം എന്നാണ് ചിത്രത്തിന് ദിയ അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്. ഇപ്പോഴിതാ ഗർഭകാലത്ത് നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകൾ തുറന്ന് പറഞ്ഞിരുക്കുകയാണ് ദിയ കൃഷ്ണ. പഴയ ജീവിതത്തിലേക്ക് പോകണമെന്ന് പറഞ്ഞ് താൻ ഒരുപാട് കരഞ്ഞിരുന്നുവെന്നും ദിയ പറഞ്ഞു.
തനിക്ക് അശ്വിന്‍റെ മണം ഇഷ്ടമല്ലായിരുന്നുവെന്നും ഭയങ്കരമായി കരയുമായിരുന്നുവെന്നും ദിയ കൃഷ്ണ പറഞ്ഞു. ജൂലൈ അഞ്ചിനാണ് അശ്വിനും ദിയയ്ക്കും ആൺ കുഞ്ഞ് പിറന്നത്. നിയോം എന്നാണ് ആദ്യ കണ്‍മണിയുടെ പേര്. ഓമിയെന്നാണ് വിളിപ്പേര്.
ദിയ കൃഷ്ണയുടെ വാക്കുകള്‍
‘ഞങ്ങൾ തമ്മിൽ അടിയായിരുന്നു. എനിക്ക് അശ്വിന്റെ മണം ഇഷ്ടമല്ല, വിഷമം കൊണ്ടാണെങ്കിലും പറയും എന്റെ അടുത്ത് വരരുതെന്ന്. പറഞ്ഞ്, പറഞ്ഞ് ആയപ്പോൾ ഇവൻ എന്റെ അടുത്ത് നിന്ന് മാറാൻ തുടങ്ങി. അത് ഇവന് ഭയങ്കര ഫ്രസ്ട്രേഷനായി. ലണ്ടനിലൊക്കെ പോയപ്പോൾ ഇവൻ സംസാരിക്കുന്നതൊക്കെ എനിക്ക് പ്രശ്നമായി. പണ്ട് ഞാൻ ഇവനോട് പറയുമായിരുന്നു തന്റെ സ്മെൽ നല്ലതാണ് എന്നൊക്കെ. ഗർഭിണിയായ സമയത്ത് ഞാൻ ഇവനെ ഇഗ്നോർ ചെയ്യുന്നുവെന്നൊക്കെ ഇവന് തോന്നാൻ തുടങ്ങി, പക്ഷെ അതൊക്കെ എന്റെ സിക്ക്നെസ് ആയിരുന്നു.
ചില വിവാദങ്ങളിൽ ചെന്ന് പെട്ടതൊഴിച്ചാൽ. ആദ്യ ട്രൈമസ്റ്ററിൽ ഞാൻ ഭയങ്കരമായി കരയുമായിരുന്നു. എനിക്ക് പുറത്ത് പോകണം, രാത്രി പുറത്ത് നിൽക്കണം എന്നൊക്കെ പറയുമായിരുന്നു. പുറത്ത് പോകരുതെന്നൊക്കെ പറഞ്ഞപ്പോൾ ശരിക്കും ലോക്ക് ഡൗൺ ആയപ്പോലെയൊക്കെ തോന്നി. എവിടെ യാത്ര പോയാലും ഛർദ്ദിക്കുന്ന അവസ്ഥ. പക്ഷെ ആദ്യ ട്രൈമസ്റ്റർ കഴിഞ്ഞപ്പോൾ, പുറത്തൊക്കെ പോകാൻ ഒകെ ആയപ്പോൾ പിന്നെ ഞാൻ ഹാപ്പിയായിരുന്നു. എന്നെ സംബന്ധിച്ച് മകൻ ഒബ്സെഷൻ ആണ്’.