ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് ശോഭായാത്രകൾ നടത്തുന്നത് സാധാരണമാണ്. ആ പ്രദേശത്തെ ജനങ്ങളൊക്കെ ശോഭായാത്രയുടെ ഭാഗമാകാറുണ്ട്. വിവിധ വേഷ ഭൂഷാധികളണിഞ്ഞ് എത്തുന്ന കൃഷ്ണനും രാധയുമെല്ലാം അന്നത്തെ കൗതുക കാഴ്ചയുമാണ്.

നേരത്തെ ശോഭായാത്രയിൽ ഭാരതാംബയുടെ വേഷം ധരിച്ച് വൈറലായ ആളാണ് നടി അനുശ്രീ. ഈതവണയും ജന്മനാട്ടിലെ ശോഭയാത്രയില്‍ താരം പങ്കെടുത്തിരുന്നു, എന്നാല്‍ ഭാരതാംബ വേഷത്തിലായിരുന്നില്ല, എന്താണ് ഭാരതാംബ ആകാത്തതെന്ന ചോദ്യത്തിന് മറുപടി പറയുകയാണ് താരം,

‘രണ്ടുവര്‍ഷമായി വീട്ടിലെ കുട്ടികളെയാണ് താന്‍ ഒരുക്കുന്നതെന്നും, ഇത്തവണയും വീട്ടിലെ ഇളയകുട്ടിയെകൊണ്ടാണ് വന്നതെന്നും താന്‍ എപ്പോഴും കേരളതനിമയോടെയാണ് വരുന്നതെന്നും താരം പറഞ്ഞു. ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച പുനലൂരിലെ കമുകുംചേരിയിൽ നടന്ന ഘോഷയാത്രയ്ക്കാണ് താരപ്പകിട്ടേകി അനുശ്രീയുടെ സാന്നിധ്യമുണ്ടായത്.

ENGLISH SUMMARY:

Sreekrishna Jayanthi celebrations mark a vibrant time in Kerala. Actress Anusree participated in the Punaloor Shobha Yatra, explaining why she didn't wear the Bharathamba costume this year.