xylem

TOPICS COVERED

എഡ്യൂടെക് കമ്പനിയായ ‘സൈലം’  ലേണിംഗ് സ്ഥാപകൻ ഡോ. എസ്  അനന്തു സിനിമാ രംഗത്തേക്ക്.ഡോ. അനന്തു എന്‍റർടെയ്ൻമെന്‍റ് '' എന്ന പേരിൽ തുടങ്ങിയിരിക്കുന്ന ഫിലിം പ്രൊഡക്ഷൻ കമ്പനിയുടെ ലോഗോ ലോഞ്ച് ഇവന്റ് കോഴിക്കോട് നടന്നു. മികച്ച  സിനിമകളും, ഡിജിറ്റൽ കണ്ടന്റ്റുകളും നിർമ്മിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡോ. അനന്തു എന്‍റർടെയ്ൻമെന്‍റിന് തുടക്കം കുറിച്ചിരിക്കുന്നത്. മുൻനിര താരങ്ങളും സംവിധായകരും ഒരുമിക്കുന്ന ആറോളം സിനിമകളുടെ പ്രഖ്യാപനം വൈകാതെ ഉണ്ടാകും. ചില ബിഗ് ബജറ്റ് സിനിമകൾക്കായുള്ള ആശയങ്ങളും പരിഗണനയിലുണ്ട്.  

ENGLISH SUMMARY:

Dr. S Ananthu, founder of Edutech company Sylem Learning, ventures into film production. He has launched 'Dr. Ananthu Entertainment' with the goal of producing quality films and digital content.