കഴിഞ്ഞ ഓഗസ്റ്റ് 20-ന് ആയിരുന്നു നടിയും അവതാരകയുമായ ആര്യയുടേയും ഡിജെ ആയ സിബിന്‍ ബെഞ്ചമിന്റേയും വിവാഹം. ഏറെക്കാലമായി അടുത്ത സുഹൃത്തുക്കളായിരുന്ന ഇരുവരും ജീവിതത്തിലും ഒരുമിക്കാന്‍ തീരുമാനിക്കുകയായിരുന്നു. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ലളിതമായ ചടങ്ങുകളോടെയുള്ള വിവാഹംത്തില്‍ പങ്കെടുത്തത്.
വിവാഹത്തിന് മുന്‍പ് സിബിന്‍ തന്നെ പ്രൊപ്പോസ് ചെയ്ത വിഡിയോ പങ്കുവച്ചിരിക്കുകയാണ് ആര്യ. പിറന്നാള്‍ ദിനത്തില്‍ സര്‍പ്രൈസായിട്ടായിരുന്നു സിബിന്‍റെ പ്രൊപ്പോസല്‍. പിറന്നാള്‍ കേക്ക് മുറിച്ചതിന് ശേഷം മുട്ടുകുത്തിനിന്ന് മോതിരം നീട്ടില്‍ സിബിന്‍ ആര്യയോട് 'വില്‍ യു മാരി മീ' എന്ന് ചോദിക്കുകയായിരുന്നു. ആര്യയുടെ മകള്‍ യെസ് എന്ന് പറയുന്നതും വിഡിയോയില്‍ കേള്‍ക്കാം.
വിഡിയോക്കൊപ്പം ഹൃദ്യമായ ഒരു കുറിപ്പും ആര്യ പങ്കുവച്ചിട്ടുണ്ട്. 'കഴിഞ്ഞ വർഷം 2024 സെപ്തംബർ 17 ന്, ഞാൻ ആ വാതിലുകൾ തുറന്ന് അകത്ത് കയറിയപ്പോൾ, എൻ്റെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ ഘട്ടത്തിലേക്കാണ് ഞാൻ കടന്നുപോകുന്നതെന്ന് ഒരിക്കലും കരുതിയിരുന്നില്ല. .. എൻ്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരവും സമാധാനപരവുമായ തീരുമാനത്തിന് "യെസ്" എന്ന് പറഞ്ഞ ദിവസം, എന്നേക്കാൾ കൂടുതൽ ഉച്ചത്തില്‍ നമ്മുടെ മകൾ യെസ് എന്ന് പറഞ്ഞ ദിവസം !! ദിവസങ്ങൾ കഴിയുന്തോറും ഞാൻ നിന്നെ സ്നേഹിക്കുന്നു,' ആര്യ കുറിച്ചു.