റാപ്പര്‍ വേടനെ വിമര്‍ശിച്ച് സന്തോഷ് പണ്ഡിറ്റ്. വേടൻ പ്രശസ്തനായത് കഞ്ചാവ് കേസിൽ പ്രതിയായതുകൊണ്ടാണെന്നും താന്‍ ആദ്യമായി അയാളെ പറ്റി കേട്ടത് ആ കേസ് വന്നുകഴിഞ്ഞാണെന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു. ആദ്യം കേരളം ലോറി ഉടമ മനാഫിനെ വാഴ്ത്തി, പിന്നെ അത് വേടനെയായെന്നും സന്തോഷ് പണ്ഡിറ്റ് പറഞ്ഞു. ഒരു ഓണ്‍ലൈന്‍ മാധ്യമത്തോടായിരുന്നു പ്രതികരണം.
അതേ സമയം റാപ്പര്‍ വേടനെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്നും അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് വേടന്‍റെ കുടുംബം മുഖ്യമന്ത്രി പിണറായി വിജയനു പരാതി നൽകി. വേടനെതിരെ രാഷ്ട്രീയ ഗൂഢാലോചന സംശയിക്കുന്നുണ്ടെന്നാണ് പരാതിയിലുള്ളത്. വേടനെ സ്ഥിരം കുറ്റവാളിയാക്കാൻ ശ്രമം നടക്കുന്നുണ്ട്. വേടന്‍റെ വാക്കുകളെ നിശബ്ദമാക്കാനാണ് ഇതിലൂടെ ശ്രമം എന്നാണ് പരാതിയിൽ പറയുന്നത്. വേടന്‍റെ സഹോദരനാണ് ഇതു സംബന്ധിച്ച് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്.
സന്തോഷ് പണ്ഡിറ്റിന്‍റെ വാക്കുകള്‍
‘വേടന്‍ ഇപ്പോള്‍ ഔട്ടായി, വേടന്‍ വന്നത് ശരിക്കും പണിയായത് മനാഫിനാണ്. മനാഫ് നന്മ മരം കളിച്ച് പ്രശസ്തനായി വരുമ്പോഴാണ് വേടന്‍റെ വരവ്, അതോടെ മനാഫ് ഔട്ടായി. ഇപ്പോള്‍ വേടനും ഔട്ടാവും, ഞാന്‍ വേടനെ പറ്റി അറിഞ്ഞത് കഞ്ചാവ് കേസില്‍ പ്രതിയായപ്പോഴാണ്. അതാണ് അയാളെ പ്രശസ്തനാക്കിയതും,’