TOPICS COVERED

നാല്‍പതാം ജന്മദിനത്തില്‍ ജീവിതത്തില്‍ കൂടെ നിന്ന എല്ലാവര്‍ക്കും നന്ദി പറഞ്ഞ് കനി കുസൃതി. തന്‍റെ മാതാപിതാക്കള്‍ക്കും കുടെ നിന്ന സുഹൃത്തുക്കള്‍ക്കുമാണ് കനി നന്ദി പറഞ്ഞത്. സ്നേഹവും ദയയും സഹനവും എന്റെ ജീവിതം താൻ പ്രതീക്ഷിച്ചതിനേക്കാൾ സമ്പന്നമാക്കിയെന്നും മറന്നുപോയവർക്കും നന്ദിയെന്നും കനി പറയുന്നു.

പോസ്റ്റിന്‍റെ പൂര്‍ണരൂപം

സെപ്റ്റംബർ 12-ന് എനിക്ക് 40 വയസ്സായി. ഈ ജീവിതയാത്രയിൽ ഒരുപാട് കാര്യങ്ങൾ പഠിക്കാനും, മറക്കാനും, കാലിടറാനും, നൃത്തം ചെയ്യാനും കഴിയുന്നതിൽ ഞാൻ വളരെയധികം നന്ദിയുള്ളവളാണ്. ഇന്നത്തെ ഞാൻ ആയി എന്നെ വളർത്തിയതിന് എന്റെ അച്ഛനും അമ്മയ്ക്കും, എന്റെ ജീവിതം പങ്കിടുന്നവർക്കും, ജീവിതയാത്രയിൽ എന്നോടൊപ്പം സഞ്ചരിക്കുന്ന സുഹൃത്തുക്കൾക്കും എന്റെ ഹൃദയത്തിൽ നിന്നും നന്ദി രേഖപ്പെടുത്തുന്നു. നിങ്ങളുടെ സ്നേഹവും ദയയും സഹനവും എന്റെ ജീവിതം ഞാൻ പ്രതീക്ഷിച്ചതിനേക്കാൾ സമ്പന്നമാക്കി. എന്റെ സുഹൃത്തുക്കളാണ് ശരിക്കും എന്റെ കുടുംബം. ഞാൻ ജന്മദിനങ്ങൾ ആഘോഷിക്കാറില്ല എങ്കിലും എനിക്ക് ആശംസകൾ അയച്ച എല്ലാവർക്കും നന്ദി. മറന്നുപോയവർക്കും നന്ദി, കാരണം അതൊന്നും ഒരു വിഷയമേയല്ല. മനോഹരമായ ഒരു ജീവിതം നമുക്കെല്ലാവർക്കുമുണ്ട് എന്നതും നിങ്ങളെ കണ്ടുമുട്ടാൻ എനിക്ക് ഭാഗ്യമുണ്ടായി എന്നതുമാണ് പ്രധാനം. നിങ്ങൾ ഇവിടെ ഉള്ളതിന് നന്ദി.’

ജയശ്രീയുടെയും മൈത്രേയൻെയും മകളായി തിരുവനന്തപുരത്താണ് കനി ജനിച്ചത്. 2003ലാണ് കനി സിനിമയിലേക്കെത്തുന്നത്.  കനി പ്രധാനകഥാപാത്രമായി അഭിനയിച്ച ബിരിയാണി എന്ന സിനിമയ്ക്ക് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചിരുന്നു. കഴിഞ്ഞവർഷം കാൻ ഫിലിം ഫെസ്റ്റിവലിൽ വേൾഡ് പ്രീമിയർ ചെയ്ത ഓൾ വി ഇമാജിൻ ആൾ ലൈറ്റ് എന്ന ചിത്രം കാന്‍ ചലച്ചിത്ര വേദി വരെ കനിയെ എത്തിച്ചിരുന്നു.

ENGLISH SUMMARY:

Kani Kusruti expresses gratitude on her 40th birthday. She thanks her parents, friends, and everyone who has been a part of her life's journey, acknowledging their love, kindness, and patience.