മല്ലിക സുകുമാരന് പിറന്നാൾ ആശംസകൾ നേർന്ന് മകൻ പൃഥ്വിരാജ് സുകുമാരൻ പങ്കുവച്ച ചിത്രമാണ് സൈബറിടത്ത് വൈറല്‍. കുഞ്ഞ് അലംകൃതയെ ചേർത്തുപിടിച്ച മല്ലികയെ ചിത്രത്തിൽ കാണാം. ‘പിറന്നാൾ ആശംസകൾ അമ്മ’ എന്ന കുറിച്ച് പൃഥ്വി അച്ചമ്മ, ആലി എന്നിങ്ങനെ ഹാഷ് ടാഗുകളും ചേർത്തു.

തനിക്കു ഇന്നു കിട്ടിയ ഏറ്റവും അമൂല്യമായ സമ്മാനമാണ് ഈ ചിത്രമെന്നായിരുന്നു മല്ലിക സുകുമാരന്റെ പ്രതികരണം. തന്റെ ആൽബത്തിൽ ഈ ചിത്രം ഇല്ലായിരുന്നുവെന്നും മല്ലിക പറയുന്നു.

‘താങ്ക്‌യൂ ദാദുമോൻ. ഇന്നത്തെ ദിവസം എനിക്കു ലഭിച്ച അമൂല്യമായ സമ്മാനമാണ് ഈ ചിത്രം. ഇതെന്റെ ആൽബത്തിലും ഉണ്ടായിരുന്നില്ല. അച്ചമ്മയുടെ ക്യൂട്ട് ഡോൾ, ആലി മോൾ. അന്നത്തെ സമയത്ത് എന്റെ ടീച്ചറും കൂടിയായിരുന്നു. എന്റെ എല്ലാ അനുഗ്രഹങ്ങളും നേരുന്നു.’–മല്ലിക സുകുമാരന്റെ വാക്കുകൾ

ENGLISH SUMMARY:

Mallika Sukumaran's birthday is celebrated with a heartwarming photo shared by Prithviraj. The picture features Mallika with her granddaughter Alankrita, evoking touching responses from Mallika and fans alike.