Image Credit: https://www.instagram.com/manju.warrier/
പിറന്നാള്‍ ആശംസകളറിയിച്ച ആരാധകര്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് നടി മഞ്ജു വാരിയര്‍ പങ്കുവച്ച ചിത്രങ്ങള്‍ സോഷ്യലിടത്ത് ലൈക്കുകള്‍ വാരിക്കൂട്ടുന്നു. ജപ്പാനില്‍ നിന്നുളള ചിത്രങ്ങളാണ് മഞ്ജു വാരിയര്‍ പങ്കുവച്ചത്. ജാപ്പനീസ് വേഷമായ കിമോണോ ധരിച്ചാണ് മഞ്ജു ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ചിത്രങ്ങള്‍ക്കൊപ്പം ഹൃദയസ്പര്‍ശിയായ കുറിപ്പും മഞ്ജു പങ്കുവച്ചു.
മഞ്ജു പങ്കുവച്ച കുറിപ്പ്: ‘എല്ലായിടത്തുനിന്നും ഇപ്പോഴും വന്നുകൊണ്ടിരിക്കുന്ന നിങ്ങളുടെ സ്നേഹത്തിന് നന്ദി. ചെറിയ കാര്യങ്ങൾക്കും, വലിയ കാര്യങ്ങൾക്കും, അതിനിടയിലുള്ള എല്ലാത്തിനും നന്ദി. ഈ യാത്രയ്ക്കും സന്തോഷത്തിനും ശക്തിക്കും. സ്നേഹവും നന്ദിയും.’ – മഞ്ജു കുറിച്ചു. ജാപ്പനീസ് വസ്ത്രത്തില്‍ തെരുവോരക്കാഴ്ച്ചകള്‍ കണ്ടുനടക്കുന്ന മഞ്ജുവിനെ ചിത്രങ്ങളില്‍ കാണാം. തനത് ജാപ്പനീസ് വിഭവങ്ങള്‍ രുചിച്ചുനോക്കുന്നതടക്കം ജപ്പാന്‍ കാഴ്ച്ചകള്‍ ആസ്വദിക്കുന്ന ചിത്രങ്ങളാണ് മഞ്ജു ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്.