santhi-balachandran

താനൊരു നടിയാണെന്ന് സംവിധായകരേയും കാസ്റ്റിങ് ഡയറക്ടേഴ്സിനേയും ഓര്‍മിപ്പിച്ച് നടിയും തിരക്കഥാകൃത്തുമായ ശാന്തി ബാലചന്ദ്രന്‍. ലോകയുടെ വിജയത്തിന് പിന്നാലെ തന്‍റെ സമൂഹമാധ്യമ അക്കൗണ്ടുകളില്‍ പെട്ടെന്നുണ്ടായ ശ്രദ്ധ ഇതിനിയി ഉപയോഗിക്കുകയാണെന്നും ശാന്തി കുറിച്ചു. മുന്‍പ് അഭിനയിച്ച വിവിധ ചിത്രങ്ങളിലെ രംഗങ്ങള്‍ കോര്‍ത്തിണക്കിയുള്ള വിഡിയോ പങ്കുവച്ചാണ് ശാന്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്​തിരിക്കുന്നത്. 

'ഞാൻ ഒരു നടിയാണെന്നും മലയാളം, തമിഴ്, ഹിന്ദി, ഇംഗ്ലീഷുകൾ എന്നീ ഭാഷകള്‍ സംസാരിക്കുമെന്നും തെലുങ്ക് അറിയാമെന്നും കാസ്റ്റിംഗ് സംവിധായകരെയും സംവിധാകരേയും ഓർമ്മിപ്പിക്കാൻ എൻ്റെ പ്രൊഫൈലിന് ലഭിച്ച ശ്രദ്ധ ഉപയോഗിക്കുകയാണ്. എനിക്ക് ഓഡിഷൻ ചെയ്യാൻ കഴിയുന്ന എന്തെങ്കിലും രസകരമായ ഭാഗങ്ങൾ ഉണ്ടെങ്കിൽ ദയവായി ഇമെയിൽ ചെയ്യുക. നന്ദി,' ശാന്തി കുറിച്ചു. 

ശാന്തിയുടെ കൂടി പങ്കാളിത്തത്തില്‍ തിരക്കഥ രചിച്ച ലോക ചാപ്റ്റര്‍ വണ്‍ ചന്ദ്ര മികച്ച അഭിപ്രായവുമായി മുന്നേറുകയാണ്. ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശനാണ് നായികയായത്. കഴിഞ്ഞ ദിവസം ചിത്രം 200 കോടി ക്ലബ്ബില്‍ എത്തിയിരുന്നു. മലയാളത്തില്‍ 200 കോടി ക്ലബ്ബില്‍ കയറുന്ന നാലാമത്തെ ചിത്രമെന്ന റെക്കോര്‍ഡിനൊപ്പം 'എമ്പുരാന്' ശേഷം വേഗത്തില്‍ 200 കോടി ക്ലബ്ബില്‍ കയറിയ ചിത്രം കൂടിയായി 'ലോക'. 

ENGLISH SUMMARY:

Shanthi Balachandran reminds directors and casting directors that she is an actress. Using the recent attention to her social media profile after the success of 'Loka', Shanthi is actively seeking new acting opportunities and roles.