നടി ഗ്രേസ് ആന്റണി വിവാഹിതയായി. ഒമ്പത് വർഷം നീണ്ട പ്രണയത്തിനൊടുവിലാണ് വിവാഹം. സംഗീത സംവിധായകനായ എബി ടോം സിറിയക്കാണ് ഗ്രേസിന്റെ ജീവിത സഖാവ്. കൊച്ചി തുതിയൂരിൽ നടന്ന ലളിതമായ ചടങ്ങിൽ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തതെന്ന് ഗ്രേസ് മനോരമ ന്യൂസിനോട് പറഞ്ഞു.
2016 ൽ ഹാപ്പി വെഡ്ഡിങ് എന്ന ചിത്രത്തിലൂടെയാണ് ഗ്രേസ് ആന്റ്ണി അഭിനയ രംഗത്തെത്തുന്നത്. 2015-ൽ പൃഥ്വിരാജ് സുകുമാരൻ അഭിനയിച്ച പാവാട എന്ന ചിത്രത്തിലെ സംഗീതമാണ് എബിയെ ശ്രദ്ധേയനാക്കിയത്. മുന്നൂറിലധികം ചിത്രങ്ങളുടെ മ്യൂസിക് പ്രൊഡ്യൂസറാണ് എബി.
പറന്തു പോ ആണ് ഒടുവില്‍ തിയേറ്ററുകളിലെത്തിയ ഗ്രേസിന്‍റെ ചിത്രം. റാം സംവിധാനം ചെയ്ത ചിത്രത്തില്‍ ശിവ, മിഥുല്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. എക്സ്ട്രാ ഡീസന്‍റാണ് ആണ് മലയാളത്തില്‍ ഒടുവില്‍ ഗ്രേസ് ചെയ്ത ചിത്രം. ആമിര്‍ പള്ളിക്കല്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂടാണ് നായകനായത്.