ദുൽഖർ സൽമാന്‍ നിർമ്മിച്ച ‘ലോക-ചാപ്റ്റർ വൺ: ചന്ദ്ര’ ബോക്സ് ഓഫീസ് റെക്കോർഡുകൾ ഭേദിച്ച് മുന്നേറുകയാണ്. ആദ്യ ദിവസം 250 സ്ക്രീനുകളിൽ മാത്രം റിലീസ് ചെയ്ത ചിത്രം ജനപ്രീതി കുത്തനെ ഉയർന്നതോടെ ഇപ്പോൾ 503 സ്ക്രീനുകളിലേക്ക് വ്യാപിപ്പിച്ചു. റിലീസ് ചെയ്ത് വെറും ഏഴ് ദിവസങ്ങൾക്കുള്ളിൽ ചിത്രം 101 കോടിയുടെ ആഗോള കളക്ഷൻ നേടി ചരിത്രം സൃഷ്ടിച്ചു. നായികാ പ്രാധാന്യമുള്ള ഒരു തെന്നിന്ത്യൻ ചിത്രം നേടുന്ന ഏറ്റവും വലിയ കളക്ഷനാണ് ഇത്
ഇപ്പോഴിതാ ചിത്രത്തില്‍ കയ്യടി നേടുകയാണ് ചിത്രത്തില്‍ കുമാറിനെ അവതരിപ്പിച്ച് ശ്രദ്ധേയനായ ഷാന്റോ ജോൺ. ജിത്തു മാധവൻ സംവിധാനം ചെയ്ത ആവേശം എന്ന ചിത്രത്തിലൂടെയാണ് ഷാന്റോയുടെ സിനിമാപ്രവേശം. കല്യാണിക്കൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ചിത്രം വിജയമായതില്‍ താന്‍ സന്തോഷവാനാണെന്നും ഷാന്‍റോ ജോണ്‍ പറഞ്ഞു.
അതേ സമയം ചന്ദ്ര എന്ന ടൈറ്റില്‍ കഥാപാത്രമായി കല്യാണി പ്രിയദര്‍ശന്‍ ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്. നസ്ലന്‍, സാന്‍ഡി എന്നിവരും ചിത്രത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. ചന്തു സലിംകുമാര്‍, അരുണ്‍ കുര്യന്‍, ശരത് സഭ, നിഷാന്ത് സാഗര്‍, വിജയരാഘവന്‍ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. ചിത്രത്തിലെ വമ്പന്‍ കാമിയോ റോളുകളും സൂപ്പര്‍ ഹിറ്റാണ്.