naslen-theatre

TOPICS COVERED

കല്യാണി പ്രിയദര്‍ശന്‍, നസ്​ലിന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായ 'ലോക' വന്‍വിജയമായി തിയേറ്ററുകളില്‍ നിറഞ്ഞോടുകയാണ്. മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. പ്രധാനതാരങ്ങള്‍ കഴിഞ്ഞ ദിവസങ്ങളിലെല്ലാം തിയേറ്ററില്‍ വന്ന് പ്രേക്ഷകരെ കാണുന്നുണ്ടായിരുന്നു. 

ഇത്തരത്തില്‍ തിയേറ്റര്‍ സന്ദര്‍ശനത്തിനിടെയുള്ള നസ്​ലന്‍റെ ഒരു വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. നസ്​​ലിന്‍ സംസാരിക്കുന്നതിനിടെ ബംഗാളി ലുക്ക് കൊള്ളാമെന്നാണ് ഓഡിയന്‍സിനിടയില്‍ നിന്നും ഒരാള്‍ വിളിച്ചുപറഞ്ഞത്. ഇത് കേട്ട് ആദ്യം വല്ലാതായ നസ്​ലന്‍ ഉടനെ തന്നെ വേണ്ട മറുപടി കൊടുക്കുകയും ചെയ്​തു. 'താങ്ക്യൂ സോ മച്ച് ചേട്ടാ' എന്നാണ് ഇതിന് മറുപടിയായി നസ്​​ലിന്‍ പറഞ്ഞത്. നസ്​ലിന്‍റെ മറുപടി കേട്ട് അടിപൊളി എന്ന് പറഞ്ഞ് തിയേറ്ററിലെ മറ്റ് പ്രേക്ഷകര്‍ പിന്തുണയ്​ക്കുന്നുമുണ്ടായിരുന്നു. ലോകയില്‍ നല്ല ലുക്കാണെന്നും റിച്ച് കിഡായാണ് എത്തുന്നതെന്നും നസ്​​ലിന്‍ കൂട്ടിച്ചേര്‍ത്തു. 

തലമുടി പിന്നോട്ട് വളര്‍ത്തി, ചുമന്ന ഷര്‍ട്ടിലുള്ള നസ്‌​ലിന്‍റെ ചിത്രം അടുത്തിടെ വൈറലായിരുന്നു. പിന്നാലെ ബംഗാളി ലുക്ക് എന്ന് പരിഹാസവുമുയര്‍ന്നിരുന്നു. ഇതിനോട് അനുബന്ധിച്ച് വന്ന കമന്‍റിനാണ് കയ്യടിപ്പിക്കുന്ന മറുപടി നസ്​​ലിന്‍ കൊടുത്തത്.

സിനിമയ്ക്കുള്ളിലെ സിനിമയുമായി ‘മോളിവുഡ് ടൈംസ്’ എന്ന ചിത്രത്തിലാണ് താരം നിലവില്‍ അഭിനയിക്കുന്നത്. മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്​സിന് ശേഷം അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. 

ENGLISH SUMMARY:

Naslen's witty reply becomes talk of town. The young actor responded gracefully to a comment about his 'Bengali look' during a theatre visit, earning praise from the audience.