നിറവയറിൽ ഫോട്ടോഷൂട്ടുമായി നടി ദുർഗകൃഷ്ണ. അത്തം ദിനാശംസകൾ നേർന്നു കൊണ്ടാണ് ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ താരം പങ്കുവച്ചത്. ഭർത്താവ് അർജുനെയും ചിത്രങ്ങളിൽ കാണാം. 2021 ഏപ്രിലിൽ ആയിരുന്നു ദുർഗ കൃഷ്ണയും നിർമാതാവും ബിസിനസുകാരനുമായ അർജുനുമായുള്ള വിവാഹം. നാലു വർഷങ്ങൾക്കിപ്പുറം ജീവിതത്തിലേക്ക് പുതിയൊരു അതിഥി കൂടിയെത്തുന്ന സന്തോഷത്തിലാണ് ദുർഗയും അർജുനും.
വിവാഹ ശേഷവും ദുർഗ സിനിമയിൽ സജീവമാണ്. വിമാനം എന്ന സിനിമയിലൂടെ അഭിനയ രംഗത്തെത്തിയ താരമാണ് ദുർഗ. പ്രേതം 2, ഉടൽ, ലവ് ആക്‌ഷൻ ഡ്രാമ എന്നിവയാണ് പ്രധാന സിനിമകൾ. എം.എ. നിഷാദ് സംവിധാനം ചെയ്ത ‘ഒരു അന്വേഷണത്തിന്റെ തുടക്കം’ എന്ന ചിത്രത്തിലാണ് താരം അവസാനം പ്രത്യക്ഷപ്പെട്ടത്.