ആസിഫിന് കൈ കൊടുക്കുന്ന ദുര്‍ഗ കൃഷ്ണയുടെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നത്. നടന്‍ ആസിഫ് അലിയെ രമേശ് നാരായണന്‍ അപമാനിക്കുന്നതിന്‍റെ വീഡിയോ പ്രചരിക്കുന്നതിനിടയിലാണ് അതേ വേദിയിലെ ദുര്‍ഗയുടെ പെരുമാറ്റം കയ്യടി നേടുന്നത്. ആസിഫിനെ ആദ്യം പിന്തുണച്ചത് ദുര്‍ഗയാണെന്നാണ് സോഷ്യല്‍ മീഡിയയിലെ പ്രതികരണങ്ങള്‍.
ജയരാജിനെ വിളിച്ചു വരുത്തി ഉപഹാരം സ്വീകരിച്ച ശേഷം രമേശ് നാരായണന്‍ ദുര്‍ഗ കൃഷ്ണ ഇരിക്കുന്നതിന് സമീപത്തേക്കെത്തുന്നതും തൊട്ടടുത്തിരിക്കുന്ന ആള്‍ക്ക് കൈ കൊടുക്കുന്നതും കാണാം. ഈ സമയത്താണ് ദുര്‍ഗ ഇരിപ്പിടത്തില്‍ നിന്ന് എഴുന്നേറ്റ് ആസിഫിന് അരികിലേക്ക് ചെന്ന് ഹസ്തദാനം നല്‍കുന്നത്. ദുര്‍ഗയുടെ ഈ പക്വമായ പെരുമാറ്റത്തെയാണ് സോഷ്യല്‍ മീഡിയ അഭിനന്ദിക്കുന്നത്. ആസിഫിനോടുള്ള ഐക്യദാര്‍ഢ്യമാണ് ആ ഹസ്തദാനത്തിന് പിന്നിലെന്നും രമേശ് നാരായണന് ഹസ്തദാനം നല്‍കാന്‍ താല്‍പര്യമില്ലാത്തതിനാലാണ് ഇരിപ്പിടത്തില്‍ നിന്ന് എഴുന്നേറ്റ് പോയതെന്നുമൊക്കെയാണ് കമന്‍റ് ബോക്സിലെ വ്യാഖ്യാനങ്ങള്‍.
എം.ടി കഥകളുടെ ആന്തോളജി സിനിമയായ മനോരഥങ്ങളുടെ ട്രെയിലർ ലോഞ്ചില്‍ വച്ചാണ് നടൻ ആസിഫ് അലിയെ അപാനിച്ച സംഗീത സംവിധായകൻ രമേശ് നാരായണന്‍ അപമാനിച്ചത്. ആസിഫിന്‍റെ കയ്യില്‍ നിന്നും ഉപഹാരം വാങ്ങാന്‍ കൂട്ടാകാതെ സംവിധായകന്‍ ജയരാജിനെ വിളിച്ച് അദ്ദേഹത്തിന്‍റെ കയ്യില്‍ നിന്നും പുരസ്കാരം വാങ്ങുകയായിരുന്നു രമേശ് നാരായണന്‍. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ വൈറലായതോടെ ജയരാജിനെതിരെ വിമര്‍ശിച്ചും ആസിഫ് അലിയെ പിന്തുണച്ചും നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.
പിന്നീട് മാധ്യമങ്ങളുടെ മുന്നില്‍ വച്ച് ആസിഫ് അലിയോട് രമേശ് നാരായണന്‍ മാപ്പ് പറഞ്ഞിരുന്നു. ആരെയും അധിക്ഷേപിക്കാനോ വിഷമിപ്പിക്കാനോ ഉദ്ദേശിച്ചില്ലെന്ന് രമേശ് പറഞ്ഞു. ആസിഫ് അലിയെ അപമാനിക്കുന്നതായി തോന്നിയെങ്കിൽ ക്ഷമ ചോദിക്കുന്നതായും രമേശ് നാരായണൻ പറഞ്ഞു.