Image Credit: Facebook/rajeshkeshav
നടനും അവതാരകനുമായ രാജേഷ് കേശവിന് ഹൃദയാഘാതമുണ്ടായതായി റിപ്പോര്‍ട്ട്. ഞായറാഴ്ച രാത്രിയില്‍ കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ നടന്ന പരിപാടിക്കൊടുവില്‍ രാജേഷ് തളര്‍ന്നുവീണുവെന്നും ഹൃദയാഘാതം ഉണ്ടായെന്നുമാണ് സിനിഫൈലെന്ന ഫെയ്സ്ബുക്ക് ഗ്രൂപ്പിലെ കുറിപ്പില്‍ പറയുന്നത്. താരത്തെ ആന്‍ജിയോപ്ലാസ്റ്റിക് വിധേയനാക്കിയെന്നും നിലവില്‍ വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ് കഴിയുന്നതെന്നും കുറിപ്പ് വിശദീകരിക്കുന്നു.
കുറിപ്പിന്‍റെ പൂര്‍ണരൂപം ഇങ്ങനെ: 'നമ്മുടെ പ്രിയ കൂട്ടുകാരൻ രാജേഷ് കേശവിന് ഇപ്പോൾ വേണ്ടത് നിങ്ങളുടെ പ്രാർത്ഥനയാണ്. ഞായറാഴ്ച്ച രാത്രി ക്രൗൺ പ്ലാസ ഹോട്ടലിൽ നടന്ന പരിപാടിയുടെ അവസാനമാണ് അവൻ തളർന്നു വീണത്. ഏകദേശം 15-20 മിനിറ്റിനുള്ളിൽ രാജേഷിനെ കൊച്ചി ലേക് ഷോർ ഹോസ്പിറ്റലിൽ കൊണ്ട് വന്നു. പക്ഷെ വീണപ്പോൾ തന്നെ Cardiac arrest ഉണ്ടായതായി ഡോക്ടർമാർ പറയുന്നു. തുടർന്ന് Angioplastyl ചെയ്തു. അപ്പോൾ മുതൽ വെന്റിലേറ്റർ സഹായത്തോടെ ജീവിക്കുന്ന അവൻ ഇത് വരെയും പ്രതികരിച്ചിട്ടില്ല (ഇടയ്ക്ക് ചെറിയ അനക്കങ്ങൾ കണ്ടതൊഴിച്ചാൽ).
തലച്ചോറിനെയും ചെറിയ രീതിയിൽ ഈ അവസ്ഥ ബാധിച്ചതായി ഡോക്ടമാർ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്.ജീവിതത്തിലേക്ക് അവനു തിരിച്ചു വരാൻ ഇനി വേണ്ടത് സ്നേഹമുള്ളവരുടെ പ്രാർത്ഥന കൂടി ആണെന്ന് ഞങ്ങൾ തിരിച്ചറിയുന്നു. സ്റ്റേജിൽ തകർത്തു പെർഫോമൻസ് ചെയ്യുന്ന അവന് ഇങ്ങിനെ വെന്റിലേറ്റർ ബലത്തിൽ കിടക്കാൻ കഴിയില്ല.. നമ്മളൊക്കെ ഒത്തു പിടിച്ചാൽ അവൻ എണീറ്റു വരും.. പഴയ പോലെ സ്റ്റേജിൽ നിറഞ്ഞാടുന്ന… നമ്മുടെ സുഹൃത്തിനു വേണ്ടി ശക്തമായ പ്രാർത്ഥനയും സ്നേഹവും ഉണ്ടാവണം.. കൂടുതലൊന്നും പറയാൻ ഇപ്പോൾ പറ്റുന്നില്ല… അവൻ തിരിച്ചു വരും.. വന്നേ പറ്റൂ….Pls come back my dear most Buddy🙏.
ഹോട്ടല്‍ കലിഫോര്‍ണിയ, ട്രിവാന്‍ഡ്രം ലോഡ്ജ്, നീന തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയമായ വേഷം ചെയ്ത രാജേഷ് പ്രമുഖ ചാനലുകളിലെ അവതാരകനായിരുന്നു. സിനിമകളുടെ പ്രമോഷന്‍ ഇവന്‍റുകളിലെ നിറസാന്നിധ്യം കൂടിയാണ് രാജേഷ്. നിരവധിപ്പേരാണ് രാജേഷിന്‍റെ മടങ്ങി വരവിനായി സമൂഹമാധ്യമങ്ങളില്‍ പ്രാര്‍ഥനകള്‍ പങ്കിടുന്നത്.