kalamkaval-loka

ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മിക്കുന്ന ‘ലോക- ചാപ്റ്റർ വൺ:ചന്ദ്ര’ യുടെ റിലീസിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. കല്യാണി പ്രിയദര്‍ശന്‍ സൂപ്പര്‍ ഹീറോയായി എത്തുന്ന ചിത്രത്തില്‍ പ്രധാനകഥാപാത്രമായി നസ്​ലനുമുണ്ട്. ഓഗസ്റ്റ് 28നാണ് ‘ലോക’യുടെ റിലീസ്. 

എന്നാല്‍ അതിനൊപ്പം ഒരു ബോണസും കൂടി കിട്ടിയിരിക്കുയാണ് പ്രേക്ഷകര്‍ക്ക്. ‘ലോക’യ്ക്ക് കേറിയാല്‍ മമ്മൂട്ടിയെയും കാണാം. ‘ലോക’യുടെ പ്രദര്‍ശനത്തിനിടയ്​ക്ക് മമ്മൂട്ടി ചിത്രമായ ‘കളങ്കാവലി’ന്‍റെ ടീസറും കാണിക്കും. മമ്മൂട്ടി തന്നെയാണ് ഫേസ്​ബുക്കിലൂടെ ഈ വിവരം പുറത്തുവിട്ടത്. ജിതിന്‍ കെ.ജോസ് സംവിധാനം ചെയ്യുന്ന ‘കളങ്കാവലി’ല്‍ വിനായകനും പ്രധാനകഥാപാത്രമാവുന്നുണ്ട്. 

വമ്പൻ ബഡ്ജറ്റിൽ ഒരുക്കിയിരിക്കുന്ന 'ലോക'യുടെ രചനയും സംവിധാനവും ഡൊമിനിക് അരുൺ ആണ്. ‘ലോക’ എന്ന് പേരുള്ള ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണ് ‘ചന്ദ്ര’. യു.എ സർട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചത്.

ENGLISH SUMMARY:

Loka movie is set to release on August 28th, offering a bonus for viewers. The audience can also watch the teaser of Mammootty's 'Kalankavalli' during the screening of 'Loka'.