സോഷ്യല്‍മീഡിയ ഇന്‍ഫ്‌ളുവന്‍സർ ജാസ്മിന്‍ ജാഫറിന്‍റെ റീല്‍ ചിത്രീകരണത്തിന് പിന്നാലെ പുണ്യാഹം നടത്താനുള്ള തീരുമാനത്തില്‍ പ്രതികരിച്ച് സംവിധായിക ഐഷ സുല്‍ത്താന. റീല്‍സ് ചിത്രീകരിക്കാന്‍ അഹിന്ദുവായ യുവതി ക്ഷേത്രക്കുളത്തില്‍ കാല്‍ കഴുകിയെന്ന കാരണത്താലാണ് കുളം പുണ്യാഹം നടത്തുന്നത്. ഒരു മനുഷ്യ സ്ത്രീ കുളത്തിൽ കാല് കഴുകിയാൽ അശുദ്ധമാവുന്നതാണോ കുളം എന്ന് ഐഷ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ ചോദിച്ചു.
'ഈ ഒരു കാര്യത്തിൽ കേരളത്തിലെ നല്ലവരായ മനുഷ്യരുടെ അഭിപ്രായമെന്താണ്... ഒരു മനുഷ്യ സ്ത്രീ കുളത്തിൽ കാല് കഴുകിയാൽ അശുദ്ധമാവുന്നതാണോ കുളം? എനിക്ക് ഈ കാര്യത്തിൽ വലിയ അറിവില്ലാത്തത് കൊണ്ട് ഇതിനെപറ്റി അറിയാവുന്നവർ ഒന്ന് പറഞ്ഞു തരണം... കുളത്തിന് ഈ അവസ്ഥയാണെങ്കിൽ ആ കടലിന്റെ ഒരു അവസ്ഥയെ,' ഐഷ കുറിച്ചു.
അതേസമയം ക്ഷേത്രത്തില്‍ 6 ദിവസത്തെ പൂജകളും ശീവേലിയും നടത്താനും തീരുമാനിച്ചു. നാളെ രാവിലെ മുതല്‍ 18 പൂജകളും 18 ശീവേലിയും വീണ്ടും നടത്തും. നാളെ ഉച്ചവരെ ദര്‍ശനത്തിന് നിയന്ത്രണമുണ്ട്. റീല്‍സ് ചിത്രീകരിച്ചതില്‍ ജാസ്മിനെതിരെ ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ ഒ.ബി.അരുണ്‍ കുമാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.
പരാതിക്ക് പിന്നാലെ റീൽസ് ചിത്രീകരിച്ചതിൽ ജാസ്മിൻ ക്ഷമാപണം നടത്തിയിരുന്നു.