TOPICS COVERED

ശ്രീനാഥ് ഭാസി നായകനാവുന്ന 'പൊങ്കാല'യുടെ ടീസര്‍ പുറത്ത്. നിരവധി തീവ്ര വയലന്‍സ് രംഗങ്ങളുമായി ഞെട്ടിപ്പിക്കുന്ന ടീസറാണ് പുറത്തുവന്നിരിക്കുന്നത്. എ.ബി.ബിനിലാണ് ചിത്രത്തിന്‍റെ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്. ഗ്ലോബൽ പിക്ചേഴ്സ് എന്റർടെയ്ന്‍മെന്‍റിന്‍റെ ബാനറിൽ ഡോണ തോമസാണ് ചിത്രം നിര്‍മിക്കുന്നത്. ശ്രീനാഥ് ഭാസി, കെ.ജി.എഫ് സ്റ്റുഡിയോ, അനിൽ പിള്ള എന്നിവരാണ് സഹനിർമ്മാതാക്കൾ. 

ബാബുരാജ്, ബിബിൻ ജോർജ്, സുധീർ കരമന, ഷമ്മി തിലകൻ, അലൻസിയർ, സൂര്യ കൃഷ്, സാദ്ദിഖ്, ഡ്രാക്കുള സുധീർ, മാർട്ടിൻ മുരുകൻ, കിച്ചു ടെല്ലസ്, റോഷൻ മുഹമ്മദ്, യാമി സോന, ദുർഗ കൃഷ്‍ണ, സ്‍മിനു സിജോ, ശാന്തകുമാരി, രേണു സുന്ദർ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. 

ENGLISH SUMMARY:

Pongala movie teaser released with thrilling violence scenes. The movie is directed by A.B. Binil and stars Sreenath Bhasi in the lead role.