ശാകുന്തളം അരങ്ങിലെത്തിച്ചു കാളിദാസ കലാകേന്ദ്രം. കാലത്തിനനുസരിച്ചുള്ള ചെറിയ മാറ്റങ്ങളുണ്ടെന്ന് മുകേഷും സന്ധ്യ രാജേന്ദ്രനും മനോരമ ന്യൂസിനോട് പറഞ്ഞു. ഒ.മാധവൻ ഫൗണ്ടേഷൻ ദിനത്തോടനുബന്ധിച്ചുള്ള ചടങ്ങിൽ ധനമന്ത്രി കെ.എൻ.ബാലഗോപാല്‍ നാടകപ്രദർശനത്തിനു തിരി തെളിയിച്ചു.
കാളിദാസ കലാകേന്ദ്രത്തിന്റെ 61മത് നാടകമായാണ് ശാകുന്തളം അരങ്ങിലെ ത്തിയത്. ശക്തമായ സ്ത്രീപക്ഷ വിഷയമാണ് നാടകം മുന്നോട്ടുവയ്ക്കുന്നതെന്ന് എം. മുകേഷ്. നാടകം എവിടെ എത്തിനിൽക്കുന്നു എന്നതിന് നേർക്കുപിടിച്ച കണ്ണാടിയാണ് ശാകുന്തളം എന്ന് സന്ധ്യ രാജേന്ദ്രൻ .
പ്രൗഡ ഗംഭീരമായ സദസ്സിൽ ആയിരുന്നു ശാകുന്തളത്തിന്റെ ആദ്യ പ്രദർശനം. ഒ. മാധവൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പുരസ്കാര വിതരണം ചലച്ചിത്രതാരം ഉർവശി നിർവഹിച്ചു. സൂര്യ കൃഷ്ണമൂർത്തിയും കെപിഎസി ലീലയുമായിരുന്നു ഇത്തവണത്തെ പുരസ്കാര ജേതാക്കൾ.