ചികില്‍സയ്ക്ക് ശേഷം രോഗമുക്തനായുള്ള മമ്മുട്ടിയുടെ തിരിച്ചുവരവ് ആന്‍റോ ജോസഫിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് മലയാളികള്‍ അറിഞ്ഞത്. ആ വാര്‍ത്ത എല്ലാവരും ഏറ്റെടുക്കുകയും ചെയ്തു. മമ്മൂട്ടിക്ക് ഒട്ടേറെപ്പേര്‍ സമൂഹമാധ്യമങ്ങളിലൂടെ ആശംസകളറിയിക്കുകയും ചെയ്തു.
അത്തരത്തില്‍ നടനും എഴുത്തുരാനുമായ വി.കെ ശ്രീരാമന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പും ഏറെ ശ്രദ്ധനേടി. സുഖവിവരം പങ്കുെവച്ച് കൊണ്ട് മമ്മൂട്ടി വി.കെ ശ്രീരാമനുമായി നടത്തിയ ഫോണ്‍ സംഭാഷണത്തെക്കുറിച്ചാണ് അദ്ദേഹം പോസ്റ്റില്‍ പറയുന്നത്. മമ്മൂട്ടിക്കൊപ്പമുള്ള ഒരു പഴയകാല ചിത്രവും ഓട്ടോറിക്ഷയിൽ നിന്നെടുത്ത ഒരു ചിത്രവും അദ്ദേഹം പോസ്റ്റില്‍ പങ്കുവെച്ചിരിക്കുന്നു. അവസാനത്തെ ടെസ്റ്റും പാസ്സായടാ എന്ന് മമ്മൂട്ടി പറഞ്ഞെന്നും എന്നാല്‍ ദാപ്പോവല്യേ കാര്യം ?ങ്ങള് പാസ്സാവുംന്ന് എനിക്ക് നേരത്തെ അറിയാമായിരുന്നു. എന്നായിരുന്നു തന്‍റെ മറുപടിയെന്നും വി.കെ ശ്രീരാമന്‍ പോസ്റ്റില്‍ പറയുന്നു.
വി,കെ ശ്രീരാമന്‍റെ പോസ്റ്റ് ഇങ്ങനെ.
നിന്നെ ഞാൻ കൊറേ നേരായീലോ വിളിക്കണ് ? നീ വളരെ ബിസി ആണ് ആണ് ലേ?
"ബിസിആയിട്ട് പൊക്കോണ്ടിരിയ്ക്കായിരുന്നു ഓട്ട്രഷേല് .ഇതിൻ്റെ സൗണ്ട് കാരണം ഫോണടിച്ചത് അറിഞ്ഞില്ല. "
കാറോ ?
"ഡ്രൈവൻ വീട്ടിപ്പോയി. ഇന്ദുചൂഡൻ് സ് പ്രദർദശനത്തിന് വന്നതാ. അത് കഴിഞ്ഞ് , അമൃതേം കഴിഞ്ഞേ ചെറുവത്താനിക്ക് പോവാമ്പറ്റു.
അപ്പ അവൻ പോയി..''
ഡാ ഞാൻ വിളിച്ചതെന്തിനാന്ന് ചോദിക്ക്.. .നീ
" എന്തിനാ?"
അവസാനത്തെ ടെസ്റ്റും പാസ്സായട
"ദാപ്പോവല്യേ കാര്യം ?ങ്ങള് പാസ്സാവുംന്ന് എനിക്ക് നേരത്തെ അറിയാമായിരുന്നു. "
നീയ്യാര് പടച്ചോനോ?
"ഞാൻ കാലത്തിനു മുമ്പേ നടക്കുന്നവൻ. ഇരുളിലും വെളിച്ചത്തിലും മഴയിലും വെയിലിലും വടിയോ കുടയോ ഇല്ലാതെ സഞ്ചരിക്കുന്നവൻ"
"എന്താ മിണ്ടാത്ത്. ?
ഏതു നേരത്താ നിന്നെ വിളിക്കാൻ തോന്നിയത് എന്ന് ചിന്തിക്കുകയായിരുന്നു ഞാൻ.
യാ ഫത്താഹ്
സർവ്വ ശക്തനായ തമ്പുരാനേ
കാത്തു കൊള്ളണേ !
മന്ത്രിമാരും ദേശീയ നേതാക്കളും അടക്കം നിരവധിപേര്‍ മമ്മൂട്ടിയുടെ തിരിച്ചുവരവില്‍ വികാരാധീനരായി കുറിപ്പുകള്‍ ഇട്ടിട്ടുണ്ട്. ഈ തിരിച്ചുവരവും ഈ ചിരിയും അത്രത്തോളം ആഗ്രഹിച്ചിരുന്നല്ലോ നമ്മള്‍ എന്ന് കെ.സി.വേണുഗോപാല്‍ കുറിച്ചു.
മുറിഞ്ഞു പോകാത്ത അഭിനയപരീക്ഷണങ്ങളുടെ തുടര്‍ച്ചയ്ക്കായി കാത്തിരിക്കുന്നുവെന്നാണ് മന്ത്രി പി.രാജീവ് കുറിച്ചത്. കേരളം കാത്തിരിക്കുന്നുവെന്ന് മന്ത്രി വീണാ ജോര്‍ജും, നോവിന്റെ തീയില്‍ മനം കരിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ് എം.പിയും പ്രാര്‍ഥനകള്‍ക്കും വൈദ്യശാസ്ത്രത്തിനും നന്ദിയെന്നും കെ.സി വേണുഗോപാലും ഫേസ്ബുക്കില്‍ കുറിച്ചു.