അടുത്ത കാലത്ത് മലയാള സിനിമയിലെ സജീവചര്‍ച്ച മമ്മൂട്ടിയുടെ അസാന്നിധ്യമാണ്. ആരോഗ്യപ്രശ്നങ്ങളാല്‍ ചികില്‍സയിലും വിശ്രമത്തിലുമായിരിക്കുന്ന മമ്മൂട്ടിയെ പറ്റിയുള്ള വിവരങ്ങള്‍ ആരാധകരും പ്രേക്ഷകരും പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.
മമ്മൂട്ടിയുടെ ആരോഗ്യവിവരങ്ങളെ പറ്റി സംസാരിക്കുകയാണ് അദ്ദേഹത്തിന്‍റെ സഹോദരിപുത്രനും നടനുമായ അഷ്കര്‍ സൗദാന്‍. മമ്മൂട്ടി സന്തോഷത്തോടെയാണിരിക്കുന്നതെന്നും എന്താണ് സസ്പെന്‍സെന്ന് തങ്ങള്‍ക്ക് അറിയില്ലെന്നും അഷ്കര്‍ പറഞ്ഞു. സെപ്റ്റംബര്‍ ഏഴിന് പിറന്നാള്‍ ദിനത്തില്‍ അദ്ദേഹം ഒരു വരവ് വരുമെന്നും മൈല്‍ സ്റ്റോണ്‍ മേക്കേഴ്സിന് നല്‍കിയ അഭിമുഖത്തില്‍ അഷ്കര്‍ പറഞ്ഞു.
'അദ്ദേഹം ഇപ്പോൾ ഹാപ്പിയായി ഇരിക്കുന്നു. ബെറ്ററായി. പിന്നെ പുള്ളി ഹാപ്പിയാണ്. എന്താണ് സസ്പെൻസ് എന്ന് ആർക്കും അറിയില്ല. സെപ്റ്റംബർ ഏഴിന് പിറന്നാളാണ്. അന്ന് ഒരു വരവ് വരുമെന്ന് വിശ്വസിക്കുന്നു. അത്ര വലിയ പ്രശ്നങ്ങൾ ഒന്നും ഇല്ല. ചെറിയ ചെറിയ പ്രശ്നങ്ങളേയുള്ളു. അദ്ദേഹം റെസ്റ്റെടുത്താൻ തീരാവുന്ന പ്രശ്നങ്ങളേയുള്ളു,' അഷ്കര്‍ പറഞ്ഞു.
അദ്ദേഹവുമായി രൂപസാദൃശ്യമുള്ളതുകൊണ്ട് കഥാപാത്രങ്ങൾ നഷ്ടപ്പെട്ടതായി തോന്നിയിട്ടില്ലെന്നും താൻ ആക്ഷനാണ് കൂടുതൽ കോൺസൺട്രേറ്റ് ചെയ്യുന്നതെന്നും അഷ്കര്‍ പറഞ്ഞു. നിന്റെ അമ്മാവൻ സിനിമയിലാണെന്ന് ഉമ്മ പറഞ്ഞ് തന്നപ്പോൾ മുതലാണ് അദ്ദേഹത്തിന്റെ സിനിമകൾ കണ്ട് തുടങ്ങിയത്. അത്ഭുതമായിരുന്നു. ഞാൻ അദ്ദേഹത്തിന്റെ ഫാൻ ബോയിയാണ്. എനിക്കൊരു മോശം വരുത്തരുത്... പണി അറിയാമെങ്കിൽ പോയാൽ മതി എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ടെന്നും അഷ്കര്‍ കൂട്ടിച്ചേര്‍ത്തു.