jose-annakutty-jose-marrige

എഴുത്തുകാരന്‍ ജോസഫ് അന്നംകുട്ടി ജോസ് വിവാഹിതനായി. ആന്‍ ആണ് വധു. ജീവിതത്തിലെ ഏറ്റവും ലളിതമായ ചടങ്ങായിരുന്നു വിവാഹം എന്ന് ജോസഫ് അന്നംകുട്ടി ജോസ് ഫെയ്സ്ബുക്കില്‍ കുറിച്ചു. വിവാഹവിവരം അറിയിച്ചുകൊണ്ടുള്ള കുറിപ്പില്‍ പള്ളിയിലെ ചിത്രവും പങ്കുവച്ചിട്ടുണ്ട്.

തന്‍റെ കുടുംബവും വധുവിന്‍റെ കുടുംബവും വിവാഹം നടത്തിയ സുഹൃത്തുക്കളായ പുരോഹിതരും, ഏറ്റവും വേണ്ടപ്പെട്ടവരായ ഈശോയും ഫാമിലിയും മാത്രമേ ഉണ്ടായിരുന്നുള്ളു എന്നാണ് ഫെയ്സ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലുള്ളത്. ആരോ പറഞ്ഞതുപോലെ, മുറിവേറ്റ രണ്ടു മനുഷ്യർ ഒരായുസ്സുകൊണ്ട് പരസ്പരം സുഖപ്പെടുത്താൻ ശ്രമിക്കുന്ന ഒന്നാണ് വിവാഹം എന്നും കുറിപ്പിലുണ്ട്.

എഴുത്തുകാരന്‍, റേഡിയോ ജോക്കി എന്നീ നിലകളില്‍ അറിയപ്പെടുന്ന ജോസഫ് അന്നംകുട്ടി ജോസ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ‘വിജയ് സൂപ്പറും പൗര്‍ണമിയും’, ‘ദ് ഗാംബ്ലര്‍’, ‘സകലകലാശാല’, ‘ചതുരം’ ജോസഫ് അഭിനയിച്ച ചിത്രങ്ങള്‍.

കുറിപ്പിന്‍റെ പൂര്‍ണ രൂപം

‘ഇന്ന് ഞങ്ങൾ വിവാഹിതരായി, വധുവിന്റെ പേര് ആൻ. എന്‍റെ ജീവിതത്തിലെ ഏറ്റവും ലളിതമായ ചടങ്ങായിരുന്നു വിവാഹം. എന്‍റെ കുടുംബവും, ആനിന്‍റെ കുടുംബവും, വിവാഹം നടത്തിയ സുഹൃത്തുക്കളായിട്ടുള്ള പുരോഹിതരും, ഏറ്റവും വേണ്ടപ്പെട്ടവരായ ഈശോയും ഫാമിലിയും മാത്രമേ ഉണ്ടായിരുന്നുള്ളു.

ആരോ പറഞ്ഞ പോലെ, മുറിവേറ്റ രണ്ടു മനുഷ്യർ ഒരായുസ്സുകൊണ്ട് പരസ്പരം സുഖപ്പെടുത്താൻ ശ്രമിക്കുന്ന ഒന്നാണ് വിവാഹം.’

ENGLISH SUMMARY:

Joseph Annamkutty Jose's marriage was a simple ceremony. The Malayalam writer married Ann in a private gathering with close family and friends.