താരങ്ങള്‍ അണിനിരക്കുന്ന മലയാളത്തിലെ ജനപ്രിയ പുരസ്കാരനിറവ് മഴവില്‍ എന്റര്‍ടെയ്മെന്റ് അവാര്‍ഡ്സിന് ഇനി നാലുനാള്‍. കൊച്ചിയില്‍ റിഹേഴ്സല്‍ ക്യാംപ് പുരോഗമിക്കുകയാണ്. അങ്കമാലി അഡ്ലക്സ് കൺവെൻഷൻ സെൻററിലാണ് താരനിശ.
മലയാളികളുടെ പ്രിയതാരങ്ങൾ അണിനിരക്കുന്ന വർണ ശബളമായ പുരസ്കാര രാവിന് ഇനി നാല് ദിനങ്ങൾ മാത്രം ബാക്കി. താരനിശ കളറാക്കാൻ കൂടുതൽ താരങ്ങൾ രണ്ടാം ദിനം റിഹേഴ്സൽ ക്യാംപിലെത്തി. വേറിട്ട കാഴ്ചകൾ ഒരുക്കി പ്രേക്ഷകരെ ഞെട്ടിക്കാനുള്ള ആവേശത്തിലാണ് താരങ്ങൾ.
ആട്ടവും പാട്ടും കോമഡിയും കോർത്തിണക്കിയ സസ്പെൻസ് പെർഫോർമൻസുകളും ഇത്തവണ പ്രേക്ഷകരെ കാത്തിരിക്കുന്നുണ്ട്. താരസമ്പന്നമായ ചടങ്ങിൽ മുപ്പതിലധികം പുരസ്കാരങ്ങൾ വിതരണം ചെയ്യും. താരങ്ങളുടെ പ്രകടനങ്ങൾ നേരിട്ട് കാണാനും ആസ്വദിക്കുവാനും.