വ്യക്തി ജീവിതത്തിലേക്കുള്ള ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ കടന്നുകയറ്റത്തിനെതിരെയും സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെയും പ്രതികരിച്ച് നടി മാളവിക മേനോന്‍. വ്യക്തിപരമായി പലരെയും അറിയാത്ത ആളുകളായിരിക്കും പലതും പറയുന്നത്. സൈബർ ആക്രമണം എല്ലായിടത്തും ഉള്ള ഒരു കാര്യമാണെന്നും പക്ഷേ കുറച്ചൊക്കെ ബഹുമാനം എല്ലാവരോടും ആകാമെന്നും മാളവിക പറയുന്നു.
ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ മുഖം കാണിച്ചുകൊണ്ട് ഇട്ട് പോസ്റ്റ് അവര്‍ക്കെതിരായി ഇട്ടതല്ലെന്നും അവര്‍ക്ക് അവരുടെ മുഖം ക്യാമറക്ക് മുന്നില്‍ കാണിക്കാന്‍ താല്‍പ്പര്യമില്ല. അവരാണ് നമ്മള്‍ ഡ്രെസ്സ് ഒന്ന് ശരിയാക്കുന്നത് പോലും എടുത്ത് വിഡിയോ ഇടുന്നത്. പല പൊട്ടിത്തെറിക്കേണ്ട സാഹചര്യങ്ങളിലും ഞാൻ സമാധാനത്തോടെ ക്ഷമയോടെ നിന്നിട്ടുണ്ടെന്നും മാളവിക തുറന്നുപറഞ്ഞു.
മാളവികയുടെ വാക്കുകള്‍
എല്ലാവർക്കും നമ്മളെ വ്യക്തിപരമായി അറിയില്ല. അറിയാത്ത ആളെ പറ്റി ഇപ്പോള്‍ ആര്‍ക്കും എന്തും എഴുതാം എന്തും പറയാം. അത് കാണുന്ന പ്രേക്ഷകര്‍ വരെ ചിലപ്പോൾ അവര്‍ പറയുന്ന രീതിയിലായിരിക്കും വിശ്വസിക്കുക. ഈ പറയുന്നവരൊന്നും ഞാൻ എങ്ങനെയാണെന്ന് അന്വേഷിക്കുന്നുണ്ടാവില്ല. സൈബർ ആക്രമണം എല്ലായിടത്തും ഉള്ള ഒരു കാര്യമാണ് പക്ഷേ എനിക്ക് തോന്നുന്നു കുറച്ചൊക്കെ ബഹുമാനം എല്ലാവരോടും ആവാം. ഒരാൾ ചെയ്യുന്നതിന് ചെയ്യാത്തവർ കൂടെ പഴി കേൾക്കേണ്ട ഒരു അവസ്ഥയുണ്ട്. അത് അംഗീകരിക്കാന്‍ പറ്റില്ല.എനിക്ക് തോന്നുന്നു പലരും റിയാലിറ്റി എന്താണെന്ന് അറിഞ്ഞ് സംസാരിക്കുക.
ഇതിനുമുന്‍പ് ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ മുഖം കാണിച്ചുകൊണ്ട് ഇട്ട് പോസ്റ്റ് അവര്‍ക്കെതിരായി ഇട്ടതല്ല. പല ചടങ്ങുകള്‍ക്കും സ്ഥിരമായി കാണുന്ന മുഖങ്ങൾ, അവര്‍ എന്നെ റെക്കോർഡ് ചെയ്യുന്നു. അവരുടെ മുഖം ഞാനൊന്ന് റെക്കോർഡ് ചെയ്തു, അത്രേയുള്ളു. പ്രതീക്ഷിക്കാതെ ആയതിനാല്‍ പലരും മുമ്പിൽ നിന്ന് ഓടുകയാണ് ചെയ്തത്. മാസ്ക് വെച്ചിട്ടുള്ളവര്‍ പോലും ഉണ്ട് അവർക്ക് ക്യാമറയിൽ വരാൻ താല്പര്യമില്ല.
അവർക്ക് അവരുടെ വ്യക്തിത്വം അത്രയും വിലപിടിപ്പുള്ളതാണെങ്കില്‍ നമ്മളോട് ഇങ്ങനെ ചെയ്യുമ്പോള്‍ എന്താ പറയുക. നമുക്ക് ബ്രീത്ത് ചെയ്യാനുള്ള ഒരു സ്പേസ് പോലും കിട്ടാത്ത രീതിയിൽ റെക്കോർഡ് ചെയ്യുക എന്ന് പറയുമ്പോൾ എന്താണ് ചെയ്യുക. ഒരു ചടങ്ങിന് ചെല്ലുമ്പോള്‍ ഒരു നടി നടൻ എന്നല്ല ഏതൊരു മനുഷ്യനും അവനവന്റെ ഡ്രസ്സ് ഒന്ന് കറക്റ്റ് ചെയ്തിട്ടായിരിക്കും ഇറങ്ങുക. അതുവരെ റെക്കോർഡ് ചെയ്ത് അവര് അങ്ങനെ ചെയ്തത് കണ്ടോ എന്നൊക്കെ പറയുന്നത് എന്തിനാണ്.
നല്ല കാര്യങ്ങൾ റെക്കോർഡ് ചെയ്യാനുള്ള ഒരു ഓപ്ഷൻ കൂടി ഉണ്ട്. ചെറിയമാറ്റങ്ങളൊക്കെ വരുന്നുണ്ടെന്നാണ് അറിയുന്നത്. എപ്പോഴും നമ്മൾ ഒരേ ഇമോഷനിൽ അല്ല എപ്പോഴും ഇങ്ങനെ ചിരിച്ചിരിക്കാൻ പറ്റില്ല. മനുഷ്യനല്ലേ എല്ലാവരും പല ഇമോഷൻസിലൂടെ ആയിരിക്കും കടന്നുപോകുന്നത്. വീട്ടിൽ എന്തൊക്കെ പ്രശ്നങ്ങള്‍ ഉണ്ടായിട്ടുണ്ട് അല്ലെങ്കിൽ എന്തൊക്കെ പ്രഷർ ഉണ്ട് അതൊക്കെ നമ്മൾ ഉള്ളിൽ ഒതുക്കി ആണ് ഈ ചിരിക്കുന്നത്. എപ്പോഴും ഞങ്ങള്‍ സന്തോഷത്തോടെയല്ല ഇരിക്കുന്നത്. ഏതൊരു ആർട്ടിസ്റ്റും ഏതൊരാളും വിഷമങ്ങളൊക്കെ മറന്നുകൊണ്ട് ചിരിക്കുമ്പോൾ അവർക്കും ഒരു ലിമിറ്റേഷൻ ഉണ്ട്.
പക്ഷേ പല പൊട്ടിത്തെറിക്കേണ്ട സാഹചര്യങ്ങളിലും ഞാൻ സമാധാനത്തോടെ ക്ഷമയോടെ നിന്നിട്ടുണ്ട്. എപ്പോഴും കൺട്രോൾ ചെയ്തിട്ട് തന്നെ നിന്നിട്ടുള്ളൂ മാക്സിമം സഹകരിച്ച് നില്‍ക്കാനേ ഞാൻ ശ്രമിക്കാറുള്ളു. ഒരു പരിധി കടന്നു പോകുമ്പോഴാണ് പറയുന്നത്. ഒരു പക്ഷേ ഞാൻ അതിലും റിക്വസ്റ്റ് ചെയ്യുന്നത് പോലെയേ ചോദിക്കാറുള്ളൂ. ഇങ്ങനെ ഒരു പ്രശ്നം വന്നപ്പോൾ ഒരുപാട്പേർ സപ്പോർട്ട് ചെയ്തു. എനിക്ക് തോന്നുന്നു സാധാരണക്കാരാണ് ഏറ്റവും കൂടുതൽ ഇവരുടെ മുഖം കാണണമെന്ന് ആഗ്രഹിച്ചത്. അപ്പോഴാണ് എനിക്ക് മനസ്സിലായത് എത്രത്തോളം പ്രേക്ഷകര്‍ക്ക് ഈ കാര്യങ്ങൾ ഇഷ്ടപ്പെടുന്നില്ല എന്നുള്ളത്.