തമിഴ് സിനിമ ലോകത്തെ മാതൃകാദമ്പതികളാണ് ശാലിനിയും അജിത്തും. ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ നിറയുന്നത് ഇവരുടെ ഒരു ക്യൂട്ട് വൈറൽ വിഡിയോ ആണ്. ഭർത്താവിനൊപ്പം ക്ഷേത്ര സന്ദർശനം നടത്തുന്ന ശാലിനിയാണ് വിഡിയോയിലുള്ളത് .ഒപ്പം ചില സിനിമ രംഗങ്ങളെ ഓർമ്മിപ്പിക്കുന്ന മധുര നിമിഷങ്ങളുമുണ്ട്.
ക്ഷേത്ര ദർശനത്തിനുശേഷം ശാലിനിയുടെ നെറ്റിയിൽ അജിത് സിന്ദൂരം പുരട്ടുന്നതും അജിത്തിനോടുള്ള ഭർതൃ സ്നേഹത്തിന്റെയും ബഹുമാനത്തിന്റെയും അടയാളമായി ശാലിനി അജിത്തിന്റെ പാദങ്ങളിൽ തൊട്ടു തൊഴുന്നതും ആണ് വിഡിയോയിൽ. എന്നാൽ അജിത്ത് ശാലിനിയെ തടയാൻ ശ്രമിക്കുന്നതും കാണാം, അതേസമയം അജിത്തിന്‍റെ തമാശ നിറഞ്ഞ സംസാരവും ഇപ്പോൾ ആരാധകർ ഏറ്റെടുത്തിട്ടുണ്ട് വീട്ടിലെത്തിയ ശേഷം എനിക്കും ഇനി ഇത് ചെയ്യേണ്ടിവരും എന്നാണ് അജിത് പറഞ്ഞത്.