അടിമുടി മാറിയ ലുക്കുമായി നസ്‌ലൻ, പുതിയ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. തലമുടി പിന്നോട്ട് വളര്‍ത്തി, ചുമന്ന ഷര്‍ട്ടില്‍ കൂടുതല്‍ സ്റ്റൈലായിട്ടാണ് നസ്‌ലനെ ചിത്രത്തില്‍ കാണുന്നത്. അതേ സമയം സിനിമയ്ക്കുള്ളിലെ സിനിമയുമായി ‘മോളിവുഡ് ടൈംസ്’ എന്ന ചിത്രമാണ് താരം അഭിനയിക്കുന്നത്. അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന ചിത്രം ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ നിർമ്മിക്കുന്നു.
‘മുകുന്ദൻ ഉണ്ണി അസ്സോസിയേറ്റ്സ്’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണിത്. ‘എ ഹേറ്റ് ലെറ്റർ ടു സിനിമ’ എന്ന ടാഗ് ലൈനോട് കൂടിയാണ് ഈ ചിത്രം എത്തുന്നത്. ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത് രാമു സുനിൽ, വിശ്വജിത്ത് ആണ് ക്യാമറ, സംഗീതം ഒരുക്കുന്നത് ജേക്സ് ബിജോയ്.