പ്രൊഡ്യൂസേഴ്സ് അസോ.തിരഞ്ഞെടുപ്പില്‍ സാന്ദ്ര തോമസിനെതിരെ വിജയ് ബാബു. അര്‍ഹതയില്ലാത്ത സ്ഥാനത്തേക്ക് മത്സരിക്കാനാകില്ലെന്നും അന്തിമ തീരുമാനം കോടതിയെടുക്കട്ടെയെന്നും വിജയ് ഫോസ്ബുക്കില്‍ കുറിച്ചു. സാന്ദ്ര തോമസിനെതിരെ നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫനും രംഗത്തെതി. സാന്ദ്രയുടേത് ഷോയാണെന്നും പത്രിക സമര്‍പിക്കാന്‍ പര്‍ദ ധരിച്ചെത്തിയ ആള്‍ക്ക് വീണ്ടും പര്‍ദ കിട്ടിയില്ലേയെന്നും പരിഹസിച്ച ലിസ്റ്റിന്‍ സ്ത്രീയായതുകൊണ്ടാണ് ഇക്കാര്യത്തില്‍ ആദ്യം പ്രതികരിക്കാതിരുന്നതെന്നും പറഞ്ഞു, ഇതിനിടെ മമ്മൂട്ടിയെ പോലും പ്രശ്നത്തിലേക്ക് വലിച്ചിഴയ്ക്കുകയാണെന്ന ആരോപണം തള്ളിയ സാന്ദ്ര ലിസ്റ്റിന് വിവരമില്ലായ്മയാണെന്നും തന്‍റെ ആരോപണങ്ങള്‍ കള്ളമെന്ന് തെളിയിച്ചാല്‍ സിനിമാമേഖല വിട്ടുപോകാന്‍ തയാറാണെന്നും പ്രഖ്യാപിച്ചു.